കേന്ദ്ര സര്‍വ്വകലാശാലയിലെ ഫിനാന്‍സ് വിഭാഗം ഒ എസ് ഡി പി.ഭാസ്‌കരന് യാത്രയയപ്പു നല്‍കി
Nov 1, 2016, 10:00 IST
പെരിയ: (www.kasargodvartha.com 01/11/2016) കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ധനകാര്യ വിഭാഗം ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയിരുന്ന പി.ഭാസ്‌കരന് സര്‍വ്വകലാശാലയിലെ അനധ്യാപക സംഘടനയായ സി യു കെ എസ് എയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 2010 നവംബറിലാണ് ഇന്ത്യന്‍ പ്രസിഡണ്ട് കേരളാ കേന്ദ്ര സര്‍വ്വകലാശാലയുടെ പ്രഥമ ഫിനാന്‍സ് ഓഫീസറായി പി.ഭാസ്‌കനെ നിയമിച്ചത്.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹത്തിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിയമനം ലഭിക്കുന്നത്. 2009 ല്‍ സ്ഥാപിതമായ സര്‍വ്വകലാശാലയുടെ ആരംഭ കാലഘട്ടം മുതല്‍ ഒ എസ് ഡി, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ അനധ്യാപക സംഘടനയുടെ പ്രസിഡണ്ട് ഡോ. ടി.കെ. അനീഷ് കുമാര്‍, സെക്രട്ടറി എന്‍. അജിത് കുമാര്‍, ട്രഷറര്‍ മുഹമ്മദ് അഷ്‌റഫ്, ജോ. സെക്രട്ടറിമാരായ ശ്രീമതി, ദിവ്യ കെ. സത്യന്‍, ജോണ്‍ മാത്യൂ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Periya, Sent off, Central University, Sent off for Central University finance ASD P.Bhaskaran.