സൂപ്പി വാണിമേലിനു യാത്രയയപ്പു നല്‍കി
Aug 8, 2014, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2014) കോഴിക്കോട്ടേക്ക് സ്ഥലംമാറിപോകുന്ന 'മാധ്യമം' കാസര്‍കോട് ബ്യൂറോ ചീഫ് സൂപ്പി വാണിമേലിന് വ്യാഴാഴ്ച പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തകരുടെ യോഗം യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാകരന്‍, വേണുകള്ളാര്‍, രവീന്ദ്രന്‍ പാടി സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ബി. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കെ. രാജേഷ് കുമാര്‍, ഹാഷിം നുള്ളിപ്പാടി, അഷറഫ് കൈന്താര്‍, ടി.വി. വിനോദ് കുമാര്‍, എ.പി. വിനോദ് കുമാര്‍, എം.വി. സന്തോഷ്, കെ.വി. പത്മേഷ്, മണികണ്ഠന്‍ പാലിച്ചിയടുക്കം, കെ. രാജശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. എം.ഒ. വര്‍ഗീസ് ഉപഹാരം കൈമാറി.