റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
May 21, 2012, 10:00 IST
![]() |
റബ്ബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ മുളിയാര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘം ആരംഭിച്ച ഡിപ്പോ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍ വി.പി.പ്രേമലത ഉദ്ഘാടനം ചെയ്യുന്നു. |
മുളിയാര്‍: റബ്ബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ മുളിയാര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനം സൌപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍വെച്ച് ഗുണമേന്‍മയുള്ള റബ്ബര്‍ ഉല്‍പ്പാദനം സംബന്ധിച്ച് സെമിനാര്‍ നടത്തി.
![]() |
മുളിയാര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘത്തിന്റെ ഡിപ്പോയിലുള്ള ആദ്യ വില്‍പ്പന സംഘം പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. |
സെമിനാര്‍ റബ്ബര്‍ബോര്‍ഡിന്റെ അസിസ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍ വി. പി. പ്രേമലത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ മാത്യു ക്ളാസ്സെടുത്തു. റബ്ബര്‍ തോട്ടങ്ങളിലെ മണ്ണ്പരിശോധന റിപ്പോര്‍ട്ട് ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞമ്പു നമ്പ്യാര്‍ വിതരണം ചെയ്തു. റബ്ബര്‍ ഉപ്പാദക സംഘത്തിന്റെ കീഴിലുള്ള മധുരിമ സ്വയം സഹായ സംഘം ഉല്‍പ്പാദിപ്പിച്ച തേന്‍ വിതരണോദ്ഘാടനം മുളിയാര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം. സി. പ്രഭാകരന്‍ നിര്‍വ്വഹിച്ചു.
Keywords: Seminar, Rubber board, Muliyar, Kasaragod
റബ്ബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദന ഉപാധികള്‍ ലഭ്യമാക്കാന്‍വിേ റബ്ബര്‍ബോര്‍ഡിന്റെ സഹകരണത്തോടെ ആരംഭിച്ച ഡിപ്പോയുടെ ഉദ്ഘാടനം അസിസ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍ വി. പി. പ്രേമലത നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന സംഘം പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. സുരേഷ് മുക്കൈ സ്വാഗതം പറഞ്ഞു.