ബാങ്ക് വായ്പ: മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജില്ലാ ബാങ്ക് സെമിനാര്‍
Aug 7, 2012, 17:41 IST
![]() |
ജില്ലാ സഹകരണ ബാങ്ക് ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ സൂരംബയല്‍ ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ എച്ച് രഘുരാമ ആള്‍വ ഉദ്ഘാടനം ചെയ്യുന്നു. |
സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന ക്രെഡിറ്റ് കൗണ്‍സലിംഗ് മീറ്റുകളില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ആവേശത്തോടെ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി എടനാട് കണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇടപാടുകാര്‍ക്കായി സൂരംബയല്‍ ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാറില്‍ 104 പേര്‍ പങ്കെടുത്തു.
എടനാട് കണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപക മെമ്പറായ എച്ച് രഘുരാമ ആള്‍വ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എച്ച് ശിവരാമ ഭട്ട് അധ്യക്ഷതവഹിച്ചു. ബാങ്കിന്റെ സ്ഥാപക മെമ്പറെ ജില്ലാസഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. റിസ്‌ക് ഫണ്ട് വിതരണം നബാര്‍ഡ് എ.ജി.എം എന്‍. ഗോപാലന്‍ നിര്‍വ്വഹിച്ചു. ജില്ലാസഹകരണ ബാങ്ക് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് പ്രസംഗിച്ചു. ബാങ്കുകളും കാര്‍ഷിക വായ്പയും എന്ന വിഷയത്തില്‍ നബാര്‍ഡ് എ.ജി.എം എന്‍. ഗോപാലന്‍, കിസാന്‍ക്രെഡിറ്റ് കാര്‍ഡ് സവിശേഷതകള്‍ സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍ കുമാര്‍, ബാങ്കിംഗും നിയമവശങ്ങളും എന്ന വിഷയത്തില്‍ അഡ്വ. സദാനന്ദ റൈ എന്നിവര്‍ ക്ലാസെടുത്തു. എടനാട് കണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ കൃഷ്ണ ഭട്ട് സ്വാഗതവും കെ വെങ്കട്ടരമണ ഭട്ട് നന്ദിയും പറഞ്ഞു.
Keywords: District co-operation bank, Kasaragod, Seminar