city-gold-ad-for-blogger

പോലീസ് പിഴ ചുമത്തുന്നതും ഇവര്‍ക്ക് സെല്‍ഫീ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കാസര്‍കോട്: (www.kasargodvartha.com 25/03/2015) നിയമം ലംഘിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തുന്നതും പോലീസുകാരനെ ഫോക്കസ് ചെയ്ത് യുവാക്കള്‍ എടുത്ത സെല്‍ഫീ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഈ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ചിലര്‍ ഇതിനെ അനുകൂലിച്ചും മറ്റു ചിലര്‍ എതിര്‍ത്തും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതോടെ ചിത്രം സജീവ ചര്‍ച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പ് ഒരു യുവാവ് മുത്തശ്ശന്റെ മൃതദേഹം ഫോക്കസ് ചെയ്ത് സെല്‍ഫീയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വന്‍ വിവാദവും വൈറലുമായിരുന്നു. പിന്നീട് നിക്കപൊറുതിയില്ലാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്നെ യുവാവ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇത്തരം സെല്‍ഫീകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇത്തരം ആള്‍ക്കാര്‍ ഏത് സാഹസിക രംഗങ്ങളും ചിത്രീകരിക്കാന്‍ തയ്യാറാവും. ഇത്തരത്തില്‍ ചില ദുരന്തങ്ങള്‍ അടുത്തിടെ സംഭവിച്ചിട്ടുണ്ട്.

കുതിച്ചു പായുന്ന തീവണ്ടിയുടെ പശ്ചാത്തലത്തില്‍ സെല്‍ഫീയെടുക്കാന്‍ ശ്രമിച്ച ഏതാനും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് അടുത്തിടെ കേരളത്തില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചത് സ്വന്തം സഹോദരന്റെ കണ്‍മുന്നില്‍ വെച്ചാണ്. സാഹസികമായി സെല്‍ഫീയെടുക്കുമ്പോള്‍ അപകടം സംഭവിക്കുമെന്ന ചിന്ത പോലും പലര്‍ക്കും ഉണ്ടാകുന്നില്ല. ഇതിന്റെ ദുരന്തം ഏറ്റുവാങ്ങുന്നത് സ്വന്തം വീട്ടുകാരും ബന്ധുക്കളുമാണ്.
പോലീസ് പിഴ ചുമത്തുന്നതും ഇവര്‍ക്ക് സെല്‍ഫീ; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Photo, Police, Fine, Social networks, Facebook, House, Family, Social Media, Selfie,  Selfie photo goes viral.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia