city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Treatment | ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂർവരോഗം; ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു

seeks financial assistance for treatment

ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്

കുമ്പള: (KasargodVartha) ഒരു വ്യാഴവട്ടക്കാലമായി കുമ്പളയിലെ മാധ്യമ പ്രവർത്തന രംഗത്ത് കർമനിരതനായിരുന്ന ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂർവ രോഗത്തിന് ഇരയായ അദ്ദേഹം എറണാകുളത്തെ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

ഭീമമായ തുക ചിലവ് വരുന്ന ഈ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനാവാതെ അബ്ദുല്ലയും കുടുംബവും വിഷമിക്കുകയാണ്. കരുണ വറ്റാത്ത, നല്ലവരായ നാട്ടുകാരുടെ സഹായഹസ്തമുണ്ടാകുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. ഈ കാര്യത്തിൽ സഹായിക്കാനായി ചികിത്സാ സഹായ കമിറ്റി രൂപവത്ക്കരിച്ച്  പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. 

എകെഎം അശ്റഫ് എംഎൽഎ ചെയർമാനായും, കാസർകോട് ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷൻ അശ്റഫ് കർള വർകിങ് ചെയർമാനായും, മാധ്യമ പ്രവർത്തകൻ സുരേന്ദ്രൻ ചീമേനി കൺവീനറായും, കുമ്പള പഞ്ചായത് പ്രസിഡൻ്റ് യു പി താഹിറ യൂസഫ് ട്രഷററായുമുള്ള ചികിത്സാ സഹായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കുമ്പള ബദർ ജുമാ മസ്ജിദ് ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ കമിറ്റിയംഗങ്ങളാണ്.

സഹായമെത്തിക്കേണ്ട ബാങ്കിൻ്റെ വിശദ വിവരം:

Bank: Canara Bank, Kumbla
Ac. No: 110179038769
IFSC Code: CNRB0014206

ഗൂഗിൾ പേ/ഫോൺ പേ:
8590 216232
9947188385

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia