Post Offices | കാസർകോട്ടെ 15 തപാൽ ഓഫീസുകൾക്ക് സൗജന്യ സ്ഥലം അല്ലെങ്കിൽ കെട്ടിടം തേടി അധികൃതർ! താത്പര്യ പത്രം ക്ഷണിച്ചു

● പൊതുജന താൽപര്യം പരിഗണിച്ച് സൗജന്യമായി നൽകാം.
● വിവിധ സ്ഥലങ്ങളിലെ തപാൽ ഓഫീസുകൾക്ക് സൗകര്യം.
● പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനാണ് സൗജന്യ സ്ഥലം തേടുന്നത്.
കാസർകോട്: (KasargodVartha) കാസർകോട് പോസ്റ്റൽ ഡിവിഷന് കീഴിലുള്ള 15 തപാൽ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി സ്ഥലം അല്ലെങ്കിൽ കെട്ടിടം സൗജന്യമായി നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പൊതുജന താൽപര്യം പരിഗണിച്ച് സൗജന്യമായി സ്ഥലം അല്ലെങ്കിൽ കെട്ടിടം നൽകാൻ തയ്യാറുള്ള വ്യക്തികളിൽ നിന്നാണ് താല്പര്യപത്രം സ്വീകരിക്കുന്നത്.
ആനന്ദാശ്രമം, ബേക്കൽ, ചിറ്റാരിക്കാൽ, എളമ്പച്ചി, പടന്ന, പരപ്പ, പെരിയ, രാജപുരം, തുരുത്തി, തൃക്കരിപ്പൂർ, ഉദുമ, വെള്ളരിക്കുണ്ട്, കളനാട്, മംഗൽപാടി, പൈവളികെ എന്നീ 15 തപാൽ ഓഫീസുകൾക്കാണ് പുതിയ കെട്ടിടങ്ങൾ ആവശ്യമായിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് തപാൽ വകുപ്പുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
15 post offices under Kasaragod Postal Division are seeking free land or buildings for constructing new offices. Applications are invited from individuals willing to offer space or buildings free of charge, considering public interest. Interested parties can contact the postal department for further details.
#Kasaragod #PostOffice #RealEstate #PublicService #Kerala #India