ചെര്‍ക്കളയില്‍ ട്രാഫിക് ദിശാ ബോര്‍ഡ് കാണാന്‍ വേറൊരു ദിശാ ബോര്‍ഡ് വെക്കണം
Nov 13, 2014, 18:04 IST
ചെര്‍ക്കള: (www.kasargodvartha.com 13.11.2014) ചെര്‍ക്കളയില്‍ ട്രാഫിക് ദിശാ ബോര്‍ഡ് കാണാന്‍ വേറൊരു ദിശാ ബോര്‍ഡ് വെക്കേണ്ട സ്ഥിതി. തകര്‍ന്ന് വീണ ട്രാഫിക് ദിശാ ബോര്‍ഡിന്റെ സ്ഥാനം ഒരാഴ്ചയോളമായി നിലത്താണ്. ഇത് കണ്ടുപിടിക്കണമെങ്കില്‍ വേറൊരു ദിശാ ബോര്‍ഡ് വെക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡിന്റെ ദിശയില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ വണ്ടി നിര്‍ത്തി സാവധാനം ഇറങ്ങി പരിസരത്തെവിടേയെങ്കിലും ദിശാ ബോര്‍ഡ് ഉണ്ടോയെന്ന് ആദ്യം അന്വേഷിക്കുക. അപ്പോള്‍ കാണും താഴെ വീണ് കിടക്കുന്ന ദിശാ ബോര്‍ഡ്. പിന്നീട് യാത്ര തുടരാം.
പ്രധാന ജംഗ്ഷനായ ചെര്‍ക്കളയില്‍ സംസ്ഥാന പാതയോരത്തെ ദിശാ ബോര്‍ഡാണ് ഒരാഴ്ചയോളമായി നിലത്ത് വീണുകിടക്കുന്നത്. കണ്ണൂര്‍, മംഗലാപുരം, കാസര്‍കോട്, ബേക്കല്‍ എന്നീ ഭാഗങ്ങള്‍ സൂചിപ്പിക്കുന്ന ദിശാ ബോര്‍ഡിനാണ് ഈ ഗതി വന്നിരിക്കുന്നത്. തകര്‍ന്ന ദിശാ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ ദേശീയ പാതാ അധികൃതരോ മറ്റൊ ഇതുവരെ രംഗത്തുവന്നിട്ടില്ല.
പല ദിശാ ബോര്‍ഡുകളുടേയും സ്ഥിതി ഇതുതന്നെയാണ്. ഒന്നുകില്‍ ദിശാ ബോര്‍ഡ് കാട് മറഞ്ഞിരിക്കും അല്ലെങ്കിലും പരിപാടികളുടെ നോട്ടീസുകള്‍ അവിടെ പതിച്ചിരിക്കും. ഇതൊന്നും ശ്രദ്ധിക്കാന്‍ അധികൃതര്‍ക്ക് നേരമില്ല. അത്യാവശ്യം വേണ്ടുന്ന ട്രാഫിക് സിഗ്നല്‍ പോലും നേരാവണ്ണം ക്രമീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. അപകടം കുറയ്ക്കാന്‍ ചടങ്ങിന്
ബോധവല്‍ക്കരണവും മറ്റും നടത്തി സമയംകളയാനല്ലാതെ പ്രായോഗിക തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Keywords : Traffic Sign Board, Cherkala, Kasaragod, Kerala, Complaint, See traffic sign board here.