ഇതാ കാസര്‍കോട്ടെ ഒരു ന്യൂജനറേഷന്‍ വിവാഹ ക്ഷണക്കത്ത്
Jul 23, 2015, 16:00 IST
(www.kasargodvartha.com 23/07/2015) എന്തിനും ഏതിനും പുതുമ കണ്ടെത്തുന്നവരാണ് കാസര്‍കോട്ടെ യുവാക്കള്‍. അതിനുവേണ്ടി ഏതറ്റവും പോകും. കാലം മാറുമ്പോള്‍ അതിനപ്പുറം മാറും കാസര്‍കോട്ടെ ചെക്കന്‍മാര്‍. ആ മാറ്റം വിവാഹ ക്ഷണക്കത്തിലും കണ്ടുതുടങ്ങി.
കുറച്ചു നാള്‍ മുമ്പ് വാട്ട്‌സ് ആപ്പിന്റെ രൂപത്തിലായിരുന്നു വിവാഹ ക്ഷണക്കത്ത് ഇറക്കിയതെങ്കില്‍ ഇപ്പോള്‍ അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് അടുക്കത്ത് ബയലിലെ റിജാസ് മുഹമ്മദിന്റെ ക്ഷണക്കത്ത്. ഐഫോണ്‍ രൂപത്തിലുള്ള പുറം ചട്ടയാണ് ക്ഷണക്കത്തിനുള്ളത്. അകം പേജ് തുറക്കുമ്പോള്‍ ഇടതുവശത്തായി ഹോം മെനുവില്‍ തീയ്യതി കാണിച്ചിരിക്കുന്നു. വലതുവശത്തായി വാട്ട്‌സ് ആപ്പ് രൂപത്തിലുള്ള ഡിസൈനിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ ഇത്തരത്തില്‍ മൊബൈല്‍ ഫോണിന്റെ രൂപത്തിലും, ലാപ് ടോപിന്റെ രൂപത്തിലും പല രീതിയിലുള്ള വിവാഹ ക്ഷണക്കത്തുകള്‍ ഇറങ്ങിയിരുന്നെങ്കിലും റിജാസിന്റെ വിവാഹ ക്ഷണക്കത്ത് അതില്‍ നിന്നും എന്തുകൊണ്ടും മുന്നിട്ട് നില്‍ക്കുന്നു. അടുക്കത്ത് ബയലിലെ എം.എം മുനീറിന്റെ ആശയമാണ് പ്രസ് ക്ലബ്ബ് ജംഗ്ഷനിലുള്ള പ്രിന്റെറെസ്റ്റിംഗ് ഡിസൈന്‍ ഷോപ്പ് യാഥാര്‍ത്ഥ്യമാക്കിയെടുത്തത്. ഡിസൈന്‍ അനുസരിച്ച് ഫോണിന്റെ അതേ രൂപത്തില്‍ കിട്ടുന്നതിനായി കാര്‍ഡ് ഡൈ ഉപയോഗിച്ചാണ് കട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ മുണ്ടുടുത്ത് കാസര്‍കോട്ടെ ചെക്കന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാസര്‍കോട്ടെ യുവാക്കളുടെ ഫോട്ടോ കണ്ട നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ അത് പോസ്റ്റ് ചെയ്തതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
എന്തായാലും പറഞ്ഞറിയിക്കുന്നനേക്കളും ആ കത്ത് കാണുന്നതാണ് നല്ലത്. പഴയ കണ്ട്ക്കാ പാട്ട് കോപ്പിയടിച്ചത് പോലെ ഈ വിവാഹ ക്ഷണക്കത്തും മറ്റുള്ളവര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഇത് കാണാം.

Keywords : Wedding days, Kasaragod, Kerala, Adkathbail, Social networks, Wedding Letter, Facebook, Whatsapp, Nivin Pauly, See this Iphone wedding card, Advertisement Aramana Hospital.