അവരുടെ ആദ്യപാഠം ചെളിവെള്ളത്തിലൂടെ യാത്ര
Jun 17, 2014, 11:27 IST
ചെമ്മനാട്: (www.kasargodvartha.com 17.06.2014) ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആദ്യപാഠം ചെളിവെള്ളത്തിലൂടെ എങ്ങനെ യാത്ര ചെയ്യാം എന്നതാണ്. അവര്‍ക്ക് സ്‌കൂളിലെത്താന്‍ മുട്ടോളം ചെളിവെള്ളം താണ്ടിക്കടക്കണം. മഴ തുടങ്ങുന്നതിന് മുമ്പ് നടന്ന് പോയ റോഡിലാണ് ഇപ്പോള്‍ മുട്ടോളം വെളളം കെട്ടിക്കിടക്കുന്നത്.
ചന്ദ്രഗിരി റോഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് തിരിയുന്ന റോഡിന്റെ അരികില്‍ മണ്ണ് കൊണ്ടിട്ട് ഓവുചാല്‍ അടഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ വെള്ളം കെട്ടിനിന്നത്. മണ്ണ് കൊണ്ടിടുമ്പോള്‍ ഓവുചാല്‍ അടഞ്ഞ് പോയതാണ് പ്രശ്‌നമായത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റോഡില്‍ നിറഞ്ഞിരിക്കുന്ന ചെളി വെള്ളം മുറിച്ച് കടന്ന് വേണം സ്‌കൂളിലെത്താന്‍.
വാഹനങ്ങള്‍ ഇതിലൂടെ കടന്ന് പോവുകയാണെങ്കില്‍ ചെളി വെള്ളം ഒരാള്‍ പൊക്കത്തില്‍ മുകളിലോട്ട് തെറിക്കുന്നു. ചന്ദ്രഗിരി റോഡ് വികസനം ഇഴയുന്നത് ചളിയങ്കോട് വഴിയുള്ള വാഹന യാത്രയ്ക്കും ദുരിതമായി. ഇപ്പോള്‍ ദേളി വഴിയാണ് കെ.എസ്.ആര്‍.ടി.സി ബസുകളടക്കം യാത്ര ചെയ്യുന്നത്.
Also Read:
ലൈംഗീക പീഡനം നടന്നിട്ടില്ല; പ്രിറ്റി സിന്റയുടെ അഭിഭാഷകന്‍
Keywords: Kasaragod, Chemnad, School, Water, Rain, Road, K.S.R.T.C Bus, Deli, Teachers,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067