ജോലിസ്ഥലത്തേക്ക് പോയ സെക്യൂരിറ്റി ജീവനക്കാരനെ കാണാതായി
Dec 4, 2015, 09:30 IST
നീലേശ്വരം: (www.kasargodvartha.com 04/12/2015) വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോയ സെക്യൂരിറ്റി ജീവനക്കാരനെ കാണാതായി. ചാളക്കടവിലെ രവി (59)യെയാണ് ഇക്കഴിഞ്ഞ നവംബര്‍ 21 മുതല്‍ കാണാതായത്.
സംഭവത്തില്‍ ഭാര്യ ദേവകിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയായി കണ്ടെത്താനായിട്ടില്ല. സെക്യൂരിറ്റി ജോലിക്ക് പുറമെ നാട്ടില്‍ സ്വത്ത് കച്ചവടം നടത്തിവരികയായിരുന്നു രവി.
Keywords : Nileshwaram, Missing, Police, Complaint, Investigation, Kanhangad, Kasaragod, Ravi.

Keywords : Nileshwaram, Missing, Police, Complaint, Investigation, Kanhangad, Kasaragod, Ravi.