city-gold-ad-for-blogger
Aster MIMS 10/10/2023

Verdict | 'സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാട്ടി 40.96 ലക്ഷം രൂപ തട്ടി'; ഏജൻസി കേന്ദ്ര സർവകലാശാലയ്ക്ക് പലിശസഹിതം പണം തിരിച്ചു നൽകണമെന്ന് കോടതി വിധി

Verdict
Photo Credit: Website/ Central University Of Kerala

കേന്ദ്ര സർവകലാശാല കേസ് നടത്താൻ വഹിച്ച നിയമ ചിലവുകളും ഏജൻസി വഹിക്കണമെന്നും കോടതി നിർദേശിച്ചു

 

കാഞ്ഞങ്ങാട്: (KasargodVartha) സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് കൂടുതൽ പണം അപഹരിച്ചെന്ന കേസിൽ, കാസർകോട് മാതാ സെക്യൂരിറ്റി ഏജൻസി വാങ്ങിയ തുക പലിശ സഹിതം തിരിച്ചു നൽകണമെന്ന് ഹൊസ്ദുർഗ്ഗ് സബ് കോടതി വിധിച്ചു. കേന്ദ്ര സർവകലാശാല കേസ് നടത്താൻ വഹിച്ച നിയമ ചിലവുകളും ഏജൻസി വഹിക്കണമെന്നും കോടതി നിർദേശിച്ചു.

Verdict

2010 മുതൽ 2015 വരെയുള്ള കാലയളവിൽ യഥാർത്ഥത്തിൽ സേവനം നൽകിയ സെക്യൂരിറ്റി ജീവനക്കാരെക്കാൾ കൂടുതൽ പേരെ ലഭ്യമാക്കി എന്ന് ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് 40,96,539 രൂപ കേന്ദ്ര സർവകലാശാലയിൽ നിന്ന് അനധികൃതമായി തട്ടിയെടുത്തു എന്നാണ് മാതാ സെക്യൂരിറ്റി ഏജൻസിനെതിരെയുള്ള കേസ്. 

പണം തട്ടിയെടുത്ത ഓരോ മാസത്തിന്റെയും പലിശ അടക്കം 64,44,947 രൂപയും, പണം തിരിച്ചെടുക്കുന്നത് വരെയുള്ള പലിശയും തിരിച്ചടക്കാൻ ആവശ്യപ്പെട്ട് 2018 ലാണ് സർവകലാശാല ഹൊസ്ദുർഗ് സബോർഡിനേറ്റ്  കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. കേസ് വിചാരണ ഘട്ടത്തിലിരിക്കെ സ്ഥാപന ഉടമ രാജേന്ദ്ര പിള്ള മരിച്ചു. തുടർന്ന്, കോടതി അദ്ദേഹത്തിന്റെ അനന്തരാവകാശികളെ കേസിൽ കക്ഷിചേർത്തു. ഇപ്പോൾ, അനന്തരാവകാശികളാണ് ഈ തുക മുഴുവൻ തിരിച്ചു നൽകേണ്ടത്.

ആയിരത്തിലധികം രേഖകൾ കേന്ദ്ര സർവകലാശാല തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. സർവകലാശാലയുടെ ഡെപ്യൂട്ടി രജിസ്ട്രാർ സുരേഷ് കണ്ടത്തിൽ കേസിൽ സാക്ഷിയായി ഹാജരായി മൊഴി നൽകി. രാജേന്ദ്ര പിള്ളയുടെ ഭാര്യയുടെ സാക്ഷിമൊഴിയും കോടതി പരിശോധിച്ചു. ഈ എല്ലാ തെളിവുകളും പരിഗണിച്ച ശേഷമാണ് ഹൊസ്ദുർഗ് സബ് ജഡ്ജ് ബിജു എം സി വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സർവകലാശാലയ്ക്കായി അഡ്വ. കെ ശ്രീകാന്ത് ഹാജരായി.

സെക്യൂരിറ്റി ഏജൻസിയും കേന്ദ്ര സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് കേന്ദ്ര സർവകലാശാലയോട് വിശ്വാസവഞ്ചനയും പണാപഹരണവും നടത്തിയെന്ന സിബിഐയുടെ ക്രിമിനൽ കേസ് എറണാകുളം സിബിഐ കോടതിയിൽ നിലവിലുണ്ട്. ഈ കേസിൽ മാതാ ഏജൻസിക്ക് പുറമെ കേന്ദ്ര സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരും പ്രതികളാണ്.

#securityfraud #universityfraud #courtcase #keralanews #indianews #justice

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia