city-gold-ad-for-blogger

വനിത മതില്‍ അപമാന മതില്‍; പിന്നില്‍ വിഭജനത്തിന്റെ രാഷ്ട്രീയം: ജി ദേവരാജന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2018) വനിത മതില്‍ അപമാന മതിലാണെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് സമീപത്ത് നടത്തിയ മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭജനത്തിന്റെ രാഷ്ട്രീയമാണ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. എന്തിന്റെ പേരിലാണ് വനിത മതില്‍ കെട്ടുന്നത് എന്നതിനെക്കുറിച്ചുള്ള ബോധ്യം പോലും സര്‍ക്കാറിനില്ല.

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി വന്ന സമയത്ത് അത് നടപിലാക്കാന്‍ സവകാശം സര്‍ക്കാറിന് ചോദിക്കമായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശി അതിന് സമ്മതിച്ചില്ലായെന്നും ദേവരാജന്‍ കുറ്റ പ്പെടുത്തി.
വനിത മതില്‍ അപമാന മതില്‍; പിന്നില്‍ വിഭജനത്തിന്റെ രാഷ്ട്രീയം: ജി ദേവരാജന്‍

ആചാരങ്ങള്‍ ലംഘിക്കാനുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ അത് തെറ്റായ വാദഗതിയാണ്. അചാരങ്ങളല്ല, അനാചാരങ്ങളാണ് ലംഘിക്കേണ്ടത്. സമൂഹത്തിന് ദോഷമല്ലാത്ത രീതിയിലുള്ള ആചാരങ്ങള്‍ തുടരുന്നത് കൊണ്ട് എന്ത് ദോഷമാണ് സമൂഹത്തിന് സംഭവിക്കുന്നത്. ശബരിമല വിഷയത്തിലും അവിടുത്തെ അചാരങ്ങള്‍ തുടരുന്നതില്‍ എന്ത് പ്രശ്‌നമാണുണ്ടായിരുന്നത് എന്നും ദേവരാജന്‍ ചോദിച്ചു.

നവോത്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വന്തമല്ല. ചട്ടമ്പിസ്വാമികളും, കുമാരനാശാനും, ആലി മുസ്ല്യാരും അടക്കം നിരവധി പേരാണ് അതിന് നേതൃത്വം നല്‍കിയത്. നവോത്ഥാനം കൂട്ടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിക്കുകയാണ് ഇപ്പോള്‍ വനിത മതിലിലൂടെ ചെയ്യുന്നത്. വനിത മതില്‍ സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്ന് പറയുന്ന സര്‍ക്കാറും സിപിഎമ്മും അറിയേണ്ട കാര്യമാണെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ പി പി നസീമ ടീച്ചര്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് വനിത ഏകോപന സമിതി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ ഡോ. എം ഹരിപ്രിയ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ആഇഷത്ത് താഹിറ, ബിഫാത്തിമ ഇബ്രാഹിം, ആന്‍സി ജോസഫ്, മുംതാസ് സമീറ, ലക്ഷ്മി തമ്പാന്‍, ജോളി വിന്‍സ്, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, ശാന്തകുമാരി ടീച്ചര്‍, വന്ദന എം നായര്‍, ലക്ഷ്മി തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, Secular women meet conducted, G. Devarajan, Woman Wall. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia