15 ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാം ഭാര്യയെ ആദ്യ ഭാര്യയും വീട്ടുകാരും അക്രമിച്ചതായി പരാതി
Jan 15, 2015, 10:24 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2015) 15 ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാം ഭാര്യയെ ആദ്യ ഭാര്യയും ബന്ധുക്കളും മറ്റും ചേര്‍ന്ന് ക്രൂരമായി അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. പെര്‍ള അമേക്കള പള്ളിക്ക് സമീപത്തെ അഷ്‌റഫിന്റെ രണ്ടാം ഭാര്യ നൂര്‍ജഹാനെ (35) യാണ് ആദ്യ ഭാര്യയും മാതാവും ബന്ധുക്കളും മറ്റും ചേര്‍ന്ന് വീടുകയറി അക്രമിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അഷ്‌റഫ് ആദ്യ ഭാര്യയെ നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്താതെയാണ് നൂര്‍ജഹാനെ രണ്ടാം വിവാഹം കഴിച്ചത്. ഇതിന്റെ പേരില്‍ ആദ്യ ഭാര്യ പലതവണയായി നൂര്‍ജഹാനെ അക്രമിക്കുകയും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് വന്നിരുന്നു. ഇത് നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് ആദ്യ ഭാര്യയും ബന്ധുക്കളും അക്രമം നടത്തിയതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന നൂര്‍ജഹാന്‍ പറയുന്നത്.
പരിക്കേറ്റ നൂര്‍ജഹാനെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:
മല്‍സരത്തിന് ഞാനില്ല: ഷാസിയ ഇല്‍മി
Keywords: Kasaragod, Kerala, Attack, Assault, hospital, Treatment, wife, House-wife, Second wife assaulted by first wife and family.
Advertisement: