ചന്ദ്രഗിരി പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയത് ഹോട്ടല്‍ തൊഴിലാളി; ഒഴുക്കില്‍പെട്ട യുവാവിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം
Sep 3, 2017, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2017) ആളുകള്‍ നോക്കിനില്‍ക്കേ ചന്ദ്രഗിരി പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളെ തിരിച്ചറിഞ്ഞു. കാസര്‍കോട് കറന്തക്കാട്ടെ ഹോട്ടലില്‍ തൊഴിലാളിയായ കുഡ്ലു നാംപുരി ഹൗസില്‍ മണികണ്ഠന് (35) എന്ന മണി മോനാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
നാട്ടുകാര്‍ നോക്കിനില്‍ക്കെ പാലത്തിനു മുകളില്‍ കയറിയ മണിമോന്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ഫോഴ്സും ശനിയാഴ്ച രാത്രിവൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും മണിമോനെ കണ്ടെത്താനായില്ല. ഞായറാഴ്ചയും തിരച്ചില്‍ പുനരാരംഭിച്ചു.

Related News:
ആളുകള്‍ നോക്കിനില്‍ക്കേ അജ്ഞാതന്‍ പുഴയില്‍ ചാടി; പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു
ആളുകള്‍ നോക്കിനില്‍ക്കേ അജ്ഞാതന്‍ പുഴയില്‍ ചാടി; പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Missing, River, Chandragiri-river, fire force, Police, searching continuing for missing youth
Keywords: Kasaragod, Kerala, news, Youth, Missing, River, Chandragiri-river, fire force, Police, searching continuing for missing youth