ക്രിക്കറ്റ് കളിക്കിടെ കടലില്‍ കാണാതായ യുവാവിന് വേണ്ടി നാലാംദിവസവും തിരച്ചില്‍ തുടരുന്നു
Sep 5, 2017, 11:35 IST
മൊഗ്രാല്‍: (www.kasargodvartha.com 05.09.2017) കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ നാലാംദിവസവും തിരച്ചില്‍ തുടരുന്നു. മൊഗ്രാല്‍ കൊപ്പളത്തെ ഖലീലിനെ (19) കണ്ടെത്തുന്നതിനായാണ് ചൊവ്വാഴ്ചയും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെതിരച്ചില്‍ തുടരുന്നത്.
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലിലേക്ക് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോള്‍ തിരമാലകളില്‍പെട്ട് കാണാതാവുകയാണുണ്ടായത്. ഖലീലിനെ കാണാതായതോടെ കുടുംബം മനമുരുകിയുള്ള പ്രാര്‍ത്ഥനയിലാണ്. മഴ കുറഞ്ഞതോടെ കടലിലെ തിരച്ചിന് കാലാവസ്ഥ വലിയ തടസമല്ലെങ്കിലും ഖലീലിനെ കണ്ടെത്താനാകാത്തത് നാടിനെ അസ്വസ്ഥമാക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Sea, cricket, Searching continues for Khaleel