കാണാതായ മത്സ്യത്തൊഴിലാളിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം; മംഗളൂരുവില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററെത്തും
Dec 2, 2017, 11:14 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2017) തൈക്കടപുറത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഫിഷറീസ് റെസ്‌ക്യൂ ബോട്ടിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിവരുന്നത്. മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനായി മംഗളൂരുവില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററും എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയവളപ്പ് സ്വദേശി സുനിലിനെയാണ് വെള്ളിയാഴ്ച കടലില്‍ കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ തൈക്കടപുറം അഴിത്തലയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട സുനില്‍ ഉള്‍പെടെയുള്ളവരുടെ ബോട്ട് ശക്തമായ തിരമാലയില്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
Related News: കടലില്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; രണ്ട് പേര്‍ക്ക് പരിക്ക്, തിരച്ചില്‍ തുടരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, Boat accident, Fisherman, Police, Search tighten for missing fisherman.