ഒഴുകിപ്പോകുന്ന തോണിയെടുക്കാന്‍ നീന്തിപോയ 3 പേരില്‍ ഒരാളെ അഴിമുഖത്ത് കാണാതായി
Jun 19, 2014, 11:46 IST
കുമ്പള: (www.kasargodvartha.com 19.06.2014) ഒരാഴ്ച മുമ്പ് കാണാതായ തോണി ഒഴികിപ്പോകുന്നതുകണ്ട് കരയ്ക്കുകൊണ്ടുവരാന്‍ നീന്തിപോയ മൂന്ന് പേരില്‍ ഒരാളെ അഴിമുഖത്ത് കാണാതായി. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്തിയോട് പച്ചമ്പളം സുബ്ബയ്യകട്ടയിലെ അന്തുഞ്ഞിയുടെ മകന്‍ യൂസഫിനെയാണ് (25) ഷിറിയ പുഴയുടെ അഴിമുഖത്ത് വെച്ച് കാണാതായത്.
കൂടെയുണ്ടായിരുന്ന പച്ചമ്പളം ഹേരൂരിലെ മൂസയുടെ മകന്‍ കലന്തര്‍ (25), മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ കെ. ഇബ്രാഹിം (34) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ യൂസഫിന് വേണ്ടി ഫയര്‍ഫോസും പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഒരാഴ്ച മുമ്പ് കാണാതായ ഇവരുടെ തോണി പുഴയിലൂടെ ഒഴുകി അഴിമുഖത്തേക്ക് പോകുന്നതുകണ്ട് തോണികരയ്‌ക്കെത്തിക്കാന്‍ നീന്തിപ്പോയതായിരുന്നു ഇവര്‍. മൂന്ന് പേരും ചുഴിയിലും ഒഴുക്കിലും പെടുകയായിരുന്നു. ഇതിനിടയിലാണ് യൂസുഫിനെ കാണാതായത്. ഇബ്രാഹിമും കലന്തറും സാഹസികമായാണ് നീന്തിക്കയറി കരയിലേക്ക് രക്ഷപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kumbala, River, Hospital, Search for missing in river continues, Kasaragod Carewell Hospital, Admitted.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067