Search | ചൂണ്ടയിടുന്നതിനിടെ കാണാതായ മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ ഏഴാം ദിവസവും തിരച്ചില്‍
മേല്‍പറമ്പ്: (KasargodVartha) ചൂണ്ടയിടുന്നതിനിടെ കാണാതായ മുഹമ്മദ് റിയാസിനെ (Muhammed Riyas) കണ്ടെത്താന്‍ ഏഴാം ദിവസവും തിരച്ചില്‍ തുടർന്നു. ഇന്ത്യൻ നാവിക സേനയുടെ സ്കൂബ ഡൈവിംഗ് ടീം, കേരള ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സ്, ഫിഷറീസ്, തീരദേശ പൊലീസ് എന്നിവരാണ് തിരച്ചിൽ നടത്തിയത്.
യുവാവിന്റെ സ്‌കൂടറും ബാഗും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തന്നെയാണ് തിരച്ചില്‍ തുടരുന്നത്. ആശാവഹമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. നാവികസേന മടങ്ങി പോകും. തിരച്ചിൽ തുടരുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു
പ്രദേശവാസികളായ മീന്‍പിടുത്ത തൊഴിലാളികളും നാട്ടുകാരുമെല്ലാം തിരച്ചില്‍ നടത്തുന്നുണ്ട്. വ്യാഴാഴ്ചയും നേവിയുടെ മുങ്ങള്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ തിരച്ചിലിലും കാണാതായ പ്രവാസി യുവാവിനെ കുറിച്ചുള്ള സൂചകളൊന്നും ലഭിച്ചിരുന്നില്ല.
വ്യാഴാഴ്ച കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ റിയാസിനെ കാണാതായ സ്ഥലത്തും വീട്ടിലും എത്തിയിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കുകയും ചെയ്തു. മുഹമ്മദ് റിയാസിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ അടിയന്തര നടപടികള്‍ക്കായി കേന്ദ്ര മന്ത്രിമാര്‍ക്കും എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറലിനും എംപി കത്ത് നല്‍കി. യുവാവിനെ കാണാതായി ഏഴ് ദിവസം പിന്നിട്ടിട്ടും ശുഭവാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ദിവസം ഈശ്വര്‍ മല്‍പെയും തിരച്ചിലിന് എത്തിയിരുന്നു.
Updated
#MissingPerson #SearchAndRescue #Kerala #Kasaragod #Fisherman #Navy #PrayForRiyas