city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Search | അർശാദിനെയും കാത്ത് കടലോരം; കടലിൽ കാണാതായ യുവാവിനായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു

Search Continues for Missing Youth in Kumbla
Photo: Arranged

● സംഭവം മീൻ പിടിക്കുന്നതിനിടെ .
● ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സം.
● കാണാതായത് 19 കാരനായ അർശാദ്.

കുമ്പള: (KasargodVartha) ചൊവ്വാഴ്ച വൈകുന്നേരത്തോടെ മീൻ പിടുത്തത്തിനിടെ ഒഴുക്കിൽപ്പെട്ടുവെന്ന് കരുതുന്ന കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകൻ അർശാദിന് (19) വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു.

Search Continues for Missing Youth in Kumbla

ബുധനാഴ്ച പുലർച്ച വരെ ഉറക്കമൊഴിച്ച് നാട്ടുകാർ കടലോരത്ത് കാത്തിരുന്നു. മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന തോണികളിൽ മത്സ്യത്തൊഴിലാളികൾ പുലർച്ച വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായും നിൽക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയും മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി തോണികളിൽ തിരച്ചിൽ നടത്തിവരുന്നുണ്ട്.

Search Continues for Missing Youth in Kumbla

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അർശാദ്. നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു. ഏക സഹോദരി അർശാനയുടെ വിവാഹം 10 ദിവസം മുമ്പാണ് നടന്നത്. പരേതനായ മുഹമ്മദ് മംഗ്ളൂറാണ് അർശാദിന്റെ പിതാവ്.

Search

കൂടുതൽ തിരച്ചിലിനായി സർക്കാർ സംവിധാനങ്ങളൊക്കെ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളി ഗ്രാമം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ എകെഎം അഷ്റഫ് എംഎൽഎ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നു. കുമ്പള പൊലീസും, റവന്യൂ അധികൃതരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

ഫോട്ടോ:അർഷാദ്.
ഫോട്ടോ: അർഷാദിനായി കാത്തിരിക്കുന്ന കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ  കടലോര നിവാസികൾ.

#Kerala #missingperson #searchandrescue #fishingaccident #coastalcommunity #prayers

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia