തളങ്കര അഴിമുഖത്ത് ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ആശങ്കയില്‍
Apr 11, 2012, 17:59 IST

കാസര്‍കോട്: ഭൂചലനത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ തളങ്കര അഴിമുഖത്ത് ജലനിരപ്പ് ഉയര്‍ന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. സാധാരണഗതിയില്‍ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കേണ്ടിയിരുന്ന വേലിയിറക്കത്തില്‍ മാറ്റങ്ങള്‍ കാണാതായതിനാലാണ് നാട്ടുകാര്‍ ആശങ്കയിലായത്.
തളങ്കരയില്‍ നിന്നും കാസര്‍കോട് കസബ കടപ്പുറത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ മുഴുവന്‍ പേരെയും അടിയന്തിരമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരിച്ചുവിളിച്ച് കരയ്ക്കെത്തിച്ചു. കടല്‍ വെള്ളത്തില്‍ നിറം മാറ്റം ഉണ്ടായതായും മത്സ്യബന്ധനത്തിന് പോയവര്‍ പറഞ്ഞു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ ഭരണകൂടുവും ഫിഷറീസ്-തുറമുഖ അധികൃതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Sea water level rise, Thalangara, Kasaragod