കടലാക്രമണം രൂക്ഷം; മൊഗ്രാലില്‍ 5 വീട്ടുകാരോട് താമസം മാറാന്‍ നിര്‍ദേശം
Jun 21, 2014, 16:00 IST
മൊഗ്രാല്‍: (www.kasargodvartha.com 21.06.2014) കടലാക്രമണം രൂക്ഷമായ മൊഗ്രാലില്‍ അപകട ഭീഷണി നേരിടുന്ന അഞ്ച് വീട്ടുകാരോട് താമസം മാറാന്‍ അധികൃതരുടെ നിര്‍ദേശം. കൊപ്പളം, നാങ്കി പ്രദേശങ്ങളിലെ വീട്ടുകാര്‍ക്കാണ് ഒഴിഞ്ഞു പോകാന്‍ റവന്യൂ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കടലാക്രമണത്തില്‍ നിരവധി തെങ്ങുകളും കടപുഴകി വീണു. കടലാക്രമണം രൂക്ഷമായ ഈ ഭാഗങ്ങളില്‍ പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ സന്ദര്‍ശിച്ചു.
കോടികള്‍ ചിലവിട്ട് നിര്‍മിച്ച കോയിപ്പാടി കൊപ്പളം തീരദേശ റോഡും കടലാക്രമണ ഭീഷണി നേരിടുകയാണ്. കടല്‍ ക്ഷോഭം വീണ്ടും രൂക്ഷമായാല്‍ തീരദേശത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.
ഗാന്ധിനഗറിലെ നെല്ലിക്കട്ട അബ്ദുല്ല, അഷ്‌റഫ് എന്നിവരുടെ വീടുകള്‍ ഏതുനിമുഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. എം.എ. അബ്ദുല്ല, എം.എ. ഇബ്രാഹിം, വിജയകുമാര്‍, ലളിത, ദയാനന്ദ, ഗംഗാധരന്‍, കമല, ലോകേഷ്, ഉദയകുമാര്‍, ഹരീഷ് തുടങ്ങിയവരുടെ 200 ഓളം തെങ്ങുകള്‍ ഇതിനകം കടലെടുത്ത് കഴിഞ്ഞു.
അതേസമയം കടലാക്രമണത്തില്‍ നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തില്‍ റവന്യു അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്ന പരാതിയും നാട്ടുകാര്‍ക്കിടയിലുണ്ട്. കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതേ പ്രതികരണമാണുള്ളത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mogral, Kasaragod, Sea Erosion, Loss, House, Natives, Complaint.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067