city-gold-ad-for-blogger

ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; ദേവസ്ഥാനം തകര്‍ന്നു

നെല്ലിക്കുന്ന്: (www.kasargodvartha.com 20/07/2015) ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം. ചേരങ്കൈ ശാന്തി നഗറിലെ ഗുളിഗന്‍കട്ട ദേവസ്ഥാനവും പൂജാമുറിയും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകള്‍ അപകടഭീഷണിയിലാവുകയും 15 ഓളം തെങ്ങുകള്‍ കടപുഴകി വീഴുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമുണ്ടായ കടല്‍ ക്ഷോഭത്തില്‍ കടല്‍ ഭിത്തി തകര്‍ന്നിരുന്നുവെങ്കിലും ഈ ഭിത്തി പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായ നാശനഷ്ടം വിതച്ചത്.

ദുരിത ബാധിതര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും അടിയന്തിരമായി കടല്‍ഭിത്തി നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും ചേരങ്കൈ വികസന ആക്ഷന്‍ സമിതി ആവശ്യപ്പെട്ടു.

Photos: Siddeeq Kassu Cherangai

ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; ദേവസ്ഥാനം തകര്‍ന്നു

ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; ദേവസ്ഥാനം തകര്‍ന്നു
ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; ദേവസ്ഥാനം തകര്‍ന്നു
ചേരങ്കൈ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; ദേവസ്ഥാനം തകര്‍ന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia