ചേരങ്കൈയില്‍ കടലാക്രമണം ശക്തം; 25 വീടുകള്‍ ഭീഷണിയില്‍
Jun 24, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2016) കാലവര്‍ഷത്തിന്റെ ഭാഗമായി ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. ഒന്നര കിലോമീറ്ററോളം കടല്‍ ഭിത്തി തകര്‍ന്നിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഇവിടെ ഭീതിയില്‍ കഴിയുന്നത്.
ചേരങ്കൈ സിറാജ് നഗറിലെ 25 വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. മണല്‍ ചാക്കുകള്‍ അട്ടിവെച്ച് കടലാക്രമണം തടയാനുള്ള ശ്രമത്തിലാണ് കുടുംബങ്ങള്‍. നാല് വീടുകള്‍ ഏത് സമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലാണ്.
തകര്‍ന്ന കടല്‍ ഭിത്തി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണമാണ് ഉണ്ടായിരുന്ന കടല്‍ ഭിത്തി തകരാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു.
Keywords: Kasaragod, Family, House, Sea, Cherangai, Fishermen, Sea erosion in Cherangai .