വീടുകളും റോഡും കടലെടുത്തു; ആധിയോടെ അദീക്ക നിവാസികള്‍
Jul 14, 2018, 13:12 IST
ഉപ്പള: (www.kasargodvartha.com 14.07.2018) ഉപ്പള മൂസോടി അദീക്ക കടപ്പുറത്തു കടല്‍ക്ഷോഭം ശക്തം. നിരവധി വീടുകള്‍ റോഡും കടലെടുത്തു. കടല്‍ തീരത്തേക്ക് മീറ്ററുകളോളം കയറിയതോടെയാണ് വീടുകളും റോഡും നിരവധി തെങ്ങുകളും മരങ്ങളും കടപുഴകിയത്. കടല്‍ക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് കടല്‍ ക്ഷോഭത്തിനു കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
കടല്‍ക്ഷോഭമുണ്ടായ സ്ഥലം മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ലീഗ് പ്രസിഡന്റ് എം.ബി യൂസുഫും, മറ്റു നേതാക്കളും സംഘത്തോടൊപ്പമുണ്ടായിരുന്നു. അടിയന്തിര സഹായമായി 10,000 രൂപ നല്‍കിയതായി എം എല്‍ എ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഒരു ലക്ഷം രൂപയാണ് നല്‍കാറുള്ളതെന്നും, ഒന്നിനും തികയാത്ത ഈ തുക കൂട്ടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാവുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
തെങ്ങ്, കവുങ്ങ് തുടങ്ങിയവ കാര്‍ഷിക വിളകള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി സ്വീകരിക്കും. കടല്‍ക്ഷോഭത്തിനിടയായവര്‍ക്ക് എത്രയും പെട്ടെന്ന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും, സൗജന്യ റേഷന്‍ അനുവദിക്കണമെന്നും മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.എം. റഷീദ്, പ്രസിഡണ്ട് സത്യന്‍ ഉപ്പള എന്നിവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sea, Uppala, Sea erosion in Adeeka Beach
< !- START disable copy paste -->