ഉദുമയില്‍ വ്യാപകമായ കടലാക്രമണം; നിരവധി തെങ്ങുകള്‍ കടപുഴകി
Jun 19, 2012, 16:30 IST
ഉദുമ: ഉദുമ ജന്മകടപ്പുറം, കൊവ്വല്‍ ബീച്ച് റോഡ്, കൊപ്പല്‍ ബീച്ച് എന്നിവിടങ്ങളില്‍ വ്യാപകമായ കടലാക്രമണം. ചെമ്പരിക്ക മുഹമ്മദ്, കെ. സി ഗോപാലന്‍, കടപ്പുറം വെള്ളച്ചി, അമ്പാടി, സിലോണ്‍ വെള്ളച്ചി, ചക്കര കണ്ണന്‍, പക്കീരന്‍, ബി.കെ കണ്ണന്‍, ചക്കര കൃഷ്ണന്‍ എന്നിവരുടെ തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി.
250 മീറ്റര്‍ ദൂരം കര കടലെടുത്തിട്ടുണ്ട്. കടലാക്രമണം രൂക്ഷമായാല്‍ വീടുകളും കടലെടുക്കുമെന്ന സ്ഥിതിയാണ്. ജന്മകടപ്പുറം റോഡും കടലാക്രമണ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങള്‍ ഇവിടെ ആശങ്കയോടെയാണ് കഴിയുന്നത്. കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം നേരത്തേ തന്നെ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.
Keywords: Udma, Kasaragod, Sea erosion, Coconut tree