എസ്.ഡി.ടി.യു സമര ജാഥ തുടങ്ങി
May 2, 2015, 19:28 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/05/2015) കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തിരുത്തുക, മീനാകുമാരി കമ്മീഷന്‍ റിപോര്‍ട്ട് പിന്‍വലിക്കുക, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക, ട്രേഡ് യൂണിയന്‍ മേഖലയിലെ മാഫിയ വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സോഷ്യ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി.യു) നേതൃത്വത്തിലുള്ള സമര ജാഥ ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചു.
തൊഴിലാളി ദിനത്തില്‍ ഹൊസങ്കടിയില്‍ ജാഥാ ലീഡര്‍ എ വാസുവിന് പതാക നല്‍കി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ സുല്‍ഫിക്കര്‍ അലി അധ്യക്ഷത വഹിച്ചു. നാരായണപിള്ള കോഴിക്കോട്, ചാലിയ സമര നായകന്‍ മോയിന്‍ ബാപ്പു, അഡ്വ. എ.എ റഹീം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുഞ്ഞിക്കോയ, ഇസ്മാഈല്‍ കമ്മന, സലീം കാരാടി, സാലിഹ് വളാഞ്ചേരി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദു സലാം, ജനറല്‍ സെക്രട്ടറി സി.ടി സുലൈമാന്‍, ശരീഫ് കുണിയ, എന്‍. മാണി, ഹമീദ് ഹൊസങ്കടി സംബന്ധിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി 12ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

Keywords : Kasaragod, Kerala, Manjeshwaram, Hosangadi, SDPI, SDTU.