ഉളിയത്തടുക്കയില്‍ എസ്.ഡി.പി.ഐയുടെ പന്തംകൊളുത്തി പ്രതിഷേധം
Nov 11, 2014, 16:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 11.11.2014) ഉളിയത്തടുക്കയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ആദിവാസി ഭൂമി തിരിച്ചുപിടിക്കുക സന്ദേശവുമായി എസ്.ഡി.പി.ഐ നടത്തുന്ന ആറളം ഭൂമി തിരിച്ചു പിടിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഉളിയത്തടുക്കയില്‍ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
ഉളിയത്തടുക്ക ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഇല്യാസ്, സക്കരിയ, മുഹമ്മദ്, മമ്മു സൈക്ലോണ്‍, ഇഷാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉളിയത്തടുക്ക ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഇല്യാസ്, സക്കരിയ, മുഹമ്മദ്, മമ്മു സൈക്ലോണ്‍, ഇഷാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Kerala, Uliyathaduka, SDPI, Protest, Aaralam.