city-gold-ad-for-blogger

മോഡിയേയും സംഘ് പരിവാറിനേയും വിമര്‍ശിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല: അബ്ദുല്‍ ഹമീദ് രാംനാട്

കാസര്‍കോട്: (www.kasargodvartha.com 18.08.2017) ഒരു കാലത്ത് ദളിതുകളേയും, മുസ്ലിംകളേയും ഇല്ലായ്മ ചെയ്യാന്‍ കാരണങ്ങളുണ്ടാക്കി കലാപങ്ങളൂം, കൊലകളും നടത്തിയ സംഘ് പരിവാര്‍ ഇന്ന് ഒരു കാരണവുമില്ലാതെ വെറും പശുവിന്റെ പേരില്‍ 32 പേരെയാണ് കൊന്നുതള്ളിയതെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ ഹമീദ് രാംനാട് പറഞ്ഞു. 'ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക' എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ ദേശീയ കാംപയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയേയും സംഘ് പരിവാറിനേയും വിമര്‍ശിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല: അബ്ദുല്‍ ഹമീദ് രാംനാട്

കൊല ചെയ്തവരെ ന്യായീകരിച്ചുകൊണ്ട് ഇരകളുടെ തെറ്റിനെ തേടി പോവുകയാണ് നിയമപാലകരും മാധ്യമങ്ങളും. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെയും തെറ്റുകളെയും ചോദ്യം ചെയ്തില്ലെങ്കില്‍ ഈ രാജ്യം നശിച്ചുപോകുമെന്നും ഇത് ഇന്ന് രാജ്യത്ത് ചെയ്ത് കൊണ്ടിരിക്കുന്നത് എസ് ഡി പി ഐ മാത്രമാണെന്നും അതുകൊണ്ടാണ് കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഗോക്കളെയും കൊണ്ട് ആര്‍ എസ് എസ് വരാത്തതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ബഹുജന റാലി തായലങ്ങാടി ക്ലോക് ടവര്‍ സൈനുല്‍ ആബിദ് നഗറില്‍ നിന്നും ആരംഭിച്ചു. റാലിക്ക് എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മഞ്ചുഷാ മാവിലാടം, ഖമുല്‍ ഹസീന, മജീദ് പാവള, സാബിര്‍ കെ വി പി, നേതൃത്വം നല്‍കി. പ്രതിരോധ സംഗമത്തില്‍ പ്രമേയ പ്രഭാഷണം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് നടത്തി.

മോഡിയേയും സംഘ് പരിവാറിനേയും വിമര്‍ശിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല: അബ്ദുല്‍ ഹമീദ് രാംനാട്


ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സഹീര്‍ അബ്ബാസ് സഅദി, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം, എസ് ഡി ടി യു സംസ്ഥാന സെക്രട്ടറി നിസാം തച്ചോണം, വിം സംസ്ഥാ സമിതി അംഗം മഞ്ചുഷ മാവിലാടം, ഡോ. സി ടി സുലൈമാന്‍, ഖാദര്‍ അറഫ തുടങ്ങിയവര്‍ സംസാരിച്ചു.

മോഡിയേയും സംഘ് പരിവാറിനേയും വിമര്‍ശിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല: അബ്ദുല്‍ ഹമീദ് രാംനാട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, SDPI, Programme, Inauguration, Sangparivar, Dalit, Muslim, Attack, Cow.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia