ഗതാഗത തടസം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി
Sep 5, 2015, 14:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 05/09/2015) ചെക്ക്‌പോസ്റ്റിലെ ഗതാഗത തടസ്സത്തിനു പരിഹാരം കാണുക, സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക, ഗതാഗത തടസ്സം ഒഴിവാക്കാന്‍ സ്ഥാപിച്ച പാര്‍ക്കിംഗ് യാര്‍ഡ് ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തി. ഹൊസങ്കടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചെക്ക് പോസ്റ്റ് പരിസരത്ത് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗം എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ഇക്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക്‌പോസ്റ്റിലെ ഗതാഗത തടസം ഒഴിവാക്കാന്‍ സ്ഥാപിച്ച പാര്‍ക്കിംഗ് യാര്‍ഡ് ഉപയോഗിക്കാതെ നോക്കുകുത്തിയാകുന്നതിന് പിന്നില്‍ സര്‍ക്കാരും ഉദ്യോഗസ്ഥ, കള്ളക്കടത്ത് സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
ചെക്ക്‌പോസ്റ്റില്‍ ഗതാഗത തടസം പതിവായതിനെ തുടര്‍ന്നാണ് 10 മാസം മുമ്പ് പാര്‍ക്കിംഗ് യാര്‍ഡ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. സംയുക്ത ചെക്ക്‌പോസ്റ്റ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എട്ടു വര്‍ഷം മുമ്പ് പൊന്നും വിലയ്ക്ക് ഏറ്റെടുത്ത 9.30 ഏക്കര്‍ ഭൂമിയില്‍ താല്‍ക്കാലിക സംവിധാനം എന്ന നിലക്കാണ് പാര്‍ക്കിംഗ് യാര്‍ഡ് സ്ഥാപിക്കാന്‍ നടപടിയെടുത്തത്. ഇതിനായി ഫണ്ട് അനുവദിക്കുകയും ഈ സ്ഥലം നിരപ്പാക്കി വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ട സൗകര്യം ചെയ്യുകയും പാര്‍ക്കിംഗ് യാര്‍ഡ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ ഒരാഴ്ച ചെക്ക്‌പോസ്റ്റ് വഴിയുള്ള ഗതാഗതം സുഗമമായി പോയെങ്കിലും ഈ പദ്ധതി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിച്ചതോടെയാണ് ഇവിടെ വീണ്ടും ഗതാഗത തടസം അനുഭവപെട്ടു തുടങ്ങിയത്. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മണ്ഡലം സെക്രട്ടറി ഹമീദ് ഹൊസങ്കടി പറഞ്ഞു. ജനറല്‍ സെക്രട്ടറി മജീദ് പാവള, നിസാര്‍ മോസോടി, ഷരീഫ് പാവൂര്‍, നൗഫല്‍ മിയാപദവ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Keywords : Manjeshwaram, Check-post, Kasaragod, SDPI, Hosangadi.