city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഡി ജനാധിപത്യ മര്യാദ പഠിക്കണം: എസ് ഡി പി ഐ

കാസര്‍കോട്: (www.kasargodvartha.com 10.03.2017) ഫാസിസത്തിന് മുന്നില്‍ ജനപ്രതിനിധികള്‍ക്കും രക്ഷയില്ലാ എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുസ്ലിം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഉണ്ടായ ദുരനുഭവമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. സ്വച്ച്ഭാരത് പറയുന്നവര്‍ ആദ്യം അവരുടെ മനസ്സിന്റെ വെറുപ്പ് ശുദ്ധീകരിക്കുകയാണ് വേണ്ടതെന്നും മൗലിക അവകാശങ്ങള്‍ക്കുനേരെ ഭരണത്തിന്റെ തണലില്‍ നടത്തുന്ന ഫാസിസത്തെ ജനം കരുതിയിരിക്കണമെന്നും അതിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ അവഹേളനത്തിന് ഇരയായ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീമിനെ സന്ദര്‍ശിച്ച് എസ് ഡി പി ഐയുടെ പിന്തുണ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം അറിയിച്ചു. നേതാക്കളായ ഖാദര്‍ അറഫ, ടി കെ ഹാരിസ്, എസ് എ അബ്ദുര്‍ റഹ് മാന്‍, ആശിഫ് ടി ഐ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മോഡി ജനാധിപത്യ മര്യാദ പഠിക്കണം: എസ് ഡി പി ഐ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, SDPI, Leader, Meet, Panchayath, President, Shahina Saleem, SDPI leaders meet Chengala Grama Panchayat President. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia