ബസിന്റെ ചില്ല് തകര്‍ത്ത എസ്.ഡി.പി.ഐ നേതാവും സുഹൃത്തും അറസ്റ്റില്‍
Jun 26, 2012, 12:01 IST
കാസര്‍കോട്: സ്വകാര്യ ബസിന്റെ ചില്ല് തകര്‍ക്കുകയും ഡ്രൈവറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എസ്.ഡി.പി.ഐ നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഹൊസങ്കടി ആശാരിമൂലയിലെ മുഹമ്മദ് ഇക്ബാല്‍ എന്ന ഇഖു(41), മഞ്ചേശ്വരം മജ്ബയലിലെ ആയിശ മന്‍സിലില്‍ മുഹമ്മദ് ഹനീഫ്(41) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കാസര്‍കോട് ഹൊസങ്കടി റൂട്ടിലോടുന്ന സ്വകാര്യ ബസിന് നേരെയാണ് അക്രമം നടത്തിയത്. പ്രതികളെ രാത്രിയോടെ ജാമ്യത്തില്‍വിട്ടതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.

Keywords: Bus attack, SDPI leader, Arrest, Manjeshwaram, Kasaragod