എസ്ഡിപിഐ തുരുത്തി ബ്രാഞ്ച് കമ്മിറ്റി സമസ്ത പൊതുപരീക്ഷ വിജയികള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി
Sep 7, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) എസ്ഡിപിഐ തുരുത്തി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത പൊതുപരീക്ഷയില്‍ ദേശീയ തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണവും പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിതരണവും നടത്തി.
ദേശീയ തലത്തില്‍ നാലാം റാങ്ക് നേടിയ ആഇശത്ത് ജുവൈരിയ, ആറാം റാങ്ക് നേടിയ ആഇശത്ത് ഹനൂന, മുഹമ്മദ് ഹാദി റഷാദ് ടി.എം എന്നിവരെയാണ് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചത്. പാര്‍ട്ടിയിലേക്ക് പുതുതായി കടന്നു വന്നവർക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും നടത്തി.
നിസാമുദ്ദീന്‍ ടി.എം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ കോളിയടുക്കം, സിദ്ദീഖ്, സക്കറിയ, ജാവിദ് നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ടി.എം സ്വാഗതവും ഫാഹിം തുരുത്തി നന്ദിയും പറഞ്ഞു.
Keywords : SDPI, Kasaragod, Kerala, Gold, Examination, Winners, Samastha.