city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം 19ന് ഉപ്പളയില്‍ ആരംഭിക്കും

എസ്.ഡി.പി.ഐ ജില്ലാ  സമ്മേളനം 19ന് ഉപ്പളയില്‍ ആരംഭിക്കും
കാസര്‍കോട്: അധിനിവേശം ചെറുക്കുക, അഴിമതി തുരത്തുക എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 19, 20 തീയതികളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം ഉപ്പളയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 19ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ് കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ വി.ടി ഇക്‌റാമുല്‍ ഹഖ്, യൂസഫ് വയനാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത്, ജനറല്‍ സെക്രട്ടറി എന്‍.യു അബ്ദുല്‍ സലാം, സി.ടി സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് 'സ്വാകാര്യ മേഖലയിലെ സംവരണം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന ജന. സെക്രട്ടറി എം.കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കള്‍ സംബന്ധിക്കും.

ഏപ്രില്‍ 20ന് ഉച്ചയ്ക്ക് 2.30ന് ഉപ്പള നയാബസാറില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന റാലിയില്‍ ആയിരക്കണക്കിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകിട്ട് നാലു മണിക്ക് ഉപ്പള ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ആവാദ് ശരീഫ് പ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കാല്‍ വിഷയാവതരണം നടത്തും. സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, സംസ്ഥാന സമിതി അംഗങ്ങളായ സിജി ഉണ്ണി, നൗഷാദ് പുന്നക്കല്‍, മുഹമ്മദ് കുഞ്ഞി കണ്ണൂര്‍, മംഗലാപുരം ജില്ലാ പ്രസിഡന്റ് ജലീല്‍ കൃഷ്ണപുരം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത്, ജനറല്‍ സെക്രട്ടറി എന്‍.യു അബ്ദുല്‍ സലാം, സി. ടി സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത്, ജനറല്‍ സെക്രട്ടറി എന്‍. യു അബ്ദുല്‍ സലാം, സെക്രട്ടറി എ.എച്ച് മുനീര്‍, ജില്ലാ സമിതി അംഗം സി. ടി സുലൈമാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Press meet, SDPI

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia