city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demands | ബംബ്രാണ നാലാം വാർഡിലെ തങ്ങൾ പള്ളി മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എസ് ഡി പി ഐ ​​​​​​​

S.D.P.I. Demands Making Thangal Palli Muthalakkal Road Traffic-Friendly
Photo: Arranged

● പഞ്ചായത്ത് അസ്സറ്റിൽ നേരത്തെ ഉൾപെടുത്തിയിരുന്ന റോഡ് ഇപ്പോൾ അസ്സറ്റിൽ നിന്നും നീക്കം ചെയ്തതും സംശയാസ്പദമാണ്. 
 ● പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ, ജോയിൻ സെക്രട്ടറി അഷ്‌റഫ്‌ സിഎം, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹിമാൻ, നൗഫൽ, സവാദ്, എന്നിവർ സംബന്ധിച്ചു.

കുമ്പള: (KasargodVartha) ബംബ്രാണ നാലാം വാർഡിലെ തങ്ങൾ പള്ളി മുതലക്കല്ല് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എസ്ഡിപിഐ  ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി  റോഡിലേക്ക് പഞ്ചയത്തു ഫണ്ടിൽ നിന്നും തുക വകയിരുത്താനോ, ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കാനോ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധർഹമാണെന്നും യോഗം വിലയിരുത്തി.

നൂറുകണക്കിന് വിദ്യാർത്ഥികളും വിദ്യാർത്ഥികളും, നാട്ടുകാരും ആശ്രയിക്കുന്ന റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുന്നത് ഏറെ ദുസ്സഹമാണ്. പഞ്ചായത്ത് അസ്സറ്റിൽ നേരത്തെ ഉൾപെടുത്തിയിരുന്ന റോഡ് ഇപ്പോൾ അസ്സറ്റിൽ നിന്നും നീക്കം ചെയ്തതും സംശയാസ്പദമാണ്. ഇത് അന്വേഷണ വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രദേശവാസികളുടെ ഏറെക്കാലത്തെ പ്രശ്നം പരിഹരിക്കുന്നതിനായി അധികാരികൾ റോഡ് സഞ്ചാര യോഗ്യമാക്കി കൊടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ അസ്ഹരി പറഞ്ഞു. പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ, ജോയിൻ സെക്രട്ടറി അഷ്‌റഫ്‌ സിഎം, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹിമാൻ, നൗഫൽ, സവാദ്, എന്നിവർ സംബന്ധിച്ചു.

#SDPI, #BambraamRoad, #PublicGrievances, #TrafficIssues, #LocalProtest, #Infrastructure

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia