city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegations | മുജീബ് കമ്പാറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എസ് ഡി പി ഐ

SDPI pressmeet demanding investigation into Mujeeb Kambar's financial sources.
KasargodVartha Photo

● 'സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം'
● 'പഞ്ചായത്ത് അംഗത്വവും, വൈസ് പ്രസിഡന്റ്‌ സ്ഥാനവും രാജിവെക്കണം'
● 'ശക്തമായ സമരത്തിന് നേതൃത്വം നൽകും'

 കാസർകോട്: (KasargodVartha) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ മുജീബ് കമ്പാർ, കുമ്പള ആരിക്കാടി കോട്ടയ്ക്ക് അകത്ത് കടന്ന് നിധി കുഴിച്ചെടുക്കാൻ ശ്രമിച്ചതും പിറ്റേ ദിവസം കോട്ടയിലുണ്ടായ തീപ്പിടിത്തവും ദുരൂഹത ഉയർത്തുന്ന സംഭവങ്ങളാണെന്നും, ഉന്നത അന്വേഷണം വേണമെന്നും എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുജീബ് കമ്പാറിന്റെ സാമ്പത്തിക വളർച്ചയും, ആസ്തിയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. 

നിധി കുഴിച്ചെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പെറ്റി കേസ് മാത്രമാണ് നിലവിൽ കുമ്പള പൊലീസ് ചുമത്തിയിട്ടുള്ളത്. 2016 തൊട്ട് കോടതിയുടെ മേൽനോട്ടത്തിലുള്ള ഈ കോട്ടയ്ക്കകത്ത് അതിക്രമിച്ച് കടന്ന് കളവ് നടത്താൻ ശ്രമിച്ചതിന് നിസാര വകുപ്പ് ചുമത്തിയതിന് പിന്നിൽ വലിയ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നത് വ്യക്തമാണ്. സംഭവത്തിൽ കാഞ്ഞങ്ങാട് പരിധിയിൽ നിന്നുള്ളവരുടെ സാന്നിധ്യം വളരെ ദുരൂഹമാണ്. കാഞ്ഞങ്ങാട് രജിസ്ട്രേഷനിലുള്ള കാറിനകത്ത് എന്തായിരുന്നു എന്നോ ആ കാർ ആരുടെത് ആണ് എന്നോ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭാരവാഹികൾ  കുറ്റപ്പെടുത്തി.

കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള  വഴിയൊരുക്കുകയാണ് ഉത്തരവാദത്തപ്പെട്ടവർ ചെയ്ത് കൊണ്ടിരിക്കുന്നത്. മുജീബ് കമ്പാർ പഞ്ചായത്ത്‌ അംഗത്വവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്ഥാനവും രാജിവെവെക്കണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിന്  പാർട്ടി നേതൃത്വം നൽകും. കവല യോഗങ്ങൾ, തെരുവ് നാടകങ്ങൾ, വീഡിയോ പ്രദർശനം, പഞ്ചായത്ത് ഓഫീസിനു മുമ്പിൽ രാപകൽ സമരം, അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ് ഡി പി ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്  പ്രസിഡൻ്റ് ബഷീർ അബൂബക്കർ, സെക്രട്ടറി ഇബ്രാഹീം ഖലീൽ, ട്രഷറർ ഷമീർ ആസാദ് നഗർ, അൻവർ കല്ലങ്കൈ എന്നിവർ അറിയിച്ചു.

SDPI demands an investigation into the financial sources of Mujeeb Kambar, a Muslim League leader and Vice President of Mogral Puthur Grama Panchayat, following an incident where he allegedly attempted to excavate treasure from Arikadi Fort and a subsequent fire at the fort. SDPI alleges foul play and demands a high-level investigation, also seeking scrutiny of Kambar's financial growth and assets.

#KeralaNews, #SDPI, #MujeebKambar, #ArikadiFort, #Investigation, #Controversy

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia