ബിട്ടിക്കല്‍ - മുനമ്പം പാലം പണി ഉടന്‍ തുടങ്ങുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കണം: എസ്ഡിപിഐ
Sep 22, 2015, 10:00 IST
ഉദുമ: (www.kasargodvartha.com 22/09/2015) മലയോര മേഖലയെ ചട്ടഞ്ചാലുമായി ബന്ധിപ്പിക്കുന്ന ബിട്ടിക്കല്‍ മുനമ്പം പാലം പണി ഉടന്‍ ആരംഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പാണ് പാലം പണി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതുവരെയായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഹാ ലക്ഷ്മി പുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്. രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരത്തുള്ളവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ മുപ്പതും നാല്‍പതും കിലോ മീറ്റര്‍ ചുറ്റി യാത്ര ചെയ്യേണ്ടി വരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തുകാര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ദൂരം കാരണം വലിയൊരു സംഖ്യ തന്നെ വാഹന വാടക ഇനത്തിലും ചിലവാക്കേണ്ടി വരുന്നുണ്ട്. പാലം വരുന്നതോടുകൂടി പെര്‍ലടുക്കം കുണ്ടംകുഴി ബന്തടുക്കം ഉള്‍പെടെയുള്ള മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകും.
ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ തൊട്ടടുത്ത് നിര്‍മിക്കുന്ന ബാവിക്കര ഡാമിന്റെ പ്രവര്‍ത്തനവും പകുതി വഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനകാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം
അവസാനിപ്പിച്ച് പദ്ധതികള്‍ പെട്ടെന്ന് നടപ്പിലാക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords : Udma, SDPI, Kasaragod, Chattanchal, Bridge, Committee, Bittikal, Minister.