city-gold-ad-for-blogger

Criticism | സത്താറിന്റെ മരണം: കുറ്റക്കാരായ പൊലീസിനെ അറസ്റ്റ് ചെയ്യണം; നാസർ വയനാട്

SDPI demands Arrest of Police officer for Auto Driver's Death
Photo: Arranged

● ഒരു പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ അപഹരിച്ചതിൽ സർക്കാർ ഉത്തരവാദിയാണ്. 
● സർക്കാർ പാവപ്പെട്ടവരുടെ ജീവൻ അപഹരിക്കുന്നുവെന്ന് എസ്ഡിപിഐ ആരോപിച്ചു.

കാസർകോട്: (KasargodVartha) പാവപ്പെട്ട ഓട്ടോ റിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഓഫീസർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നാസർ വയനാട് ആവശ്യപ്പെട്ടു.

SDPI demands Arrest of Police officer for Auto Driver's Death

പിണറായി സർക്കാരിന്റെ കാലത്തെ പോലീസിന്റെ അധികാര ദുരുപയോഗത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് സത്താറിന്റെ മരണം. ഒരു പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ അപഹരിച്ചതിൽ സർക്കാർ ഉത്തരവാദിയാണ്. സർക്കാറിന്റെ ഖജനാവിൽ ഫണ്ട് കണ്ടെത്താൻ പാവങ്ങളായ തൊഴിലാളികളുടെ കീശയിൽ കൈയിടുന്നത് അവസാനിപ്പിക്കണമെന്നും പോലീസിന്റെ വീഴ്ചമൂലം ജീവൻ നഷ്ടപ്പെട്ട സത്താറിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

SDPI demands Arrest of Police officer for Auto Driver's Death

‘ഓട്ടോറിക്ഷ ഡ്രൈവർ സത്താറിന്റെ മരണത്തിൽ സ്ഥലംമാറ്റമല്ല, കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക എന്നതാണ് നീതി’ എന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാസർകോട് മണ്ഡലം കമ്മിറ്റി കാസർകോട് ടൗൺ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പോലീസ് സ്റ്റേഷൻ മാർച്ച് സ്റ്റേഷൻ കവാടത്തിൽ വെച്ച് പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര, മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നിൽ, സെക്രട്ടറി കബീർ ബ്ലാർക്കോട്, ജോയിന്റ് സെക്രട്ടറി ശാഫി ബാരിക്കാട് എന്നിവർ സംസാരിച്ചു.

 #SatharDeath #JusticeForSathar #KeralaPolice #SDPI #Protest #HumanRights #India

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia