'അസ്ഹര്‍ വധം: പ്രതികള്‍ രക്ഷപ്പെട്ടത് ലീഗിന്റെയും പോലീസിന്റെയും കെടുകാര്യസ്ഥതമൂലം'
Dec 18, 2012, 19:50 IST
കാസര്‍കോട്: ലീഗ് നേതാക്കളുടെ സ്വീകരണ ദിവസം സംഘപരിവാര്‍ ക്രിമിനലുകളാല്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ ഘാതകര്‍ രക്ഷപ്പെടാന്‍ കാരണം ലീഗ് നേതാക്കളുടെയും പോലീസിന്റെയും കെടുകാര്യസ്ഥതമൂലമാണെന്ന് എസ്.ഡി.പി.ഐ. മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കൊല്ലപ്പെട്ട ദിവസം ലീഗ് ജില്ലാ പ്രസിഡന്റ് സി.പി.എമ്മിന്റെ മേല്‍ കൊലപാതകം പഴിചാരി ആര്‍.എസ്.എസിനെ വെള്ള പൂശുന്ന രീതിയില്‍ പ്രസ്താവന ഇറക്കുകയും അതിന് ശേഷം യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിന് നിയമ നടപടികളോ, സമരങ്ങളോ നടത്താതെയും കഴിവുള്ള പ്രോസിക്യൂട്ടറെ വെക്കാതെ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ലീഗ് അലംഭാവം കാണിക്കുകയായിരുന്നു.
അസ്ഹര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്ന് തന്നെ സെറ്റില്‍മെന്റ് വ്യവസ്ഥയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ആയുധങ്ങള്‍പോലും കണ്ടെത്താതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. പോലീസിലെ സംഘപരിവാര്‍ അനുകൂല ഉദ്യോഗസ്ഥരുടെ നടപടികളാണ് കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത്. മുമ്പ് നടന്ന റഫീഖ് വധക്കേസിലും സംഭവിച്ചത് ഇത്തരം നടപടികള്‍ കാസര്‍കോടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കാരണമാകുമെന്നും കമ്മിറ്റി ആരോപിച്ചു.
യോഗം എ.എച്ച്. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈ. മുഹമ്മദ്, പി.എ. ഗഫൂര്‍, ജാവിദ് നെല്ലിക്കുന്ന്, മുഹമ്മദ് കരിമ്പളം, ഉസ്മാന്‍ ചൂരി, എസ്.എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Keywords : Kasaragod, Murder-Case, Accuse, Court, Azhar, League, S.D.P.I, Sangparivar, Police, Rafeeq Murder Case, C.P.M, Malayalam News, Kerala.