city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യന്‍ ഫാസിസം ഹിറ്റ്‌ലറിലേക്കടുക്കുന്നു: ഗ്രോ വാസു

കാസര്‍കോട്:(www.kasargodvartha.com 07.04.2017) രാജ്യത്തിലെ പാര്‍ലമെന്ററി ഡമോക്രസി സിസ്റ്റത്തിന് എതിരായി കൊണ്ടും നിരപരാധികളെ ഉന്മൂലനം ചെയ്തുകൊണ്ടും ഇന്ത്യന്‍ ഫാസിസം ഹിറ്റ്‌ലറിലേക്കടുക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തകനും, എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസു പറഞ്ഞു. മുസ്ലിം വിഭാഗങ്ങളുടെ ആത്മസംയമനത്തെ ഞാന്‍ ബഹുമാനിക്കുകയാണ്. സുക്ഷ്മമായ അന്വേഷണത്തിലൂടെ റിയാസ് മൗലവിയുടെ ഘാതകരെയും അവരേ സഹായിച്ചവരേയും അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം ജീവന്‍ കൊടുത്തും നീതി സംരക്ഷിക്കാന്‍ സമര മേഖലയില്‍ ഇറങ്ങി തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഫാസിസം ഹിറ്റ്‌ലറിലേക്കടുക്കുന്നു: ഗ്രോ വാസു

റിയാസ് മുസ്ല്യാര്‍ വധത്തിന് ആസൂത്രണം ചെയ്ത ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുക, ആര്‍ എസ് എസിന് വിടുപണി ചെയ്യുന്ന സ്‌പെഷ്യല്‍ ടീമിനെ മാറ്റി നിഷ്പക്ഷ ടീമിനെ അന്വേഷണം ഏല്‍പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഫാസിസം ഹിറ്റ്‌ലറിലേക്കടുക്കുന്നു: ഗ്രോ വാസു

ആര്‍.എസ്.എസ് നടത്തുന്ന മിക്ക കൊലപാതകങ്ങളേയും മദ്യലഹരിയിലാക്കി നിസാരവല്‍ക്കരിക്കുകയാണ് പോലീസെന്നും വംശവെറിയുടെ ലഹരിയിലാണ് ആര്‍.എസ്.എസ്. ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നതെന്നും ഇക്കൂട്ടര്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി എ.കെ. അബ്ദുല്‍ മജീദ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാക്യാര, ഖാദര്‍ അറഫ സംസാരിച്ചു. ഗവണ്‍മെന്റ് കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് എന്‍.യു അബ്ദുല്‍ സലാം, എന്‍.മാണി, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, ഹാരിസ് ടി കെ, മുഹമ്മദ് ഷാ, ഷരീഫ് പടന്ന, അന്‍സാര്‍ ഹൊസങ്കടി, സകരിയ്യ ഉളിയത്തുടക്ക, അഷ്‌റഫ് കോളിയടുക്ക, ഷൗക്കത്തലി തൈക്കടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, India, Programme, SDPI, Committee, President, District-Committee, SDTU.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia