city-gold-ad-for-blogger

മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുക: മൂവാറ്റുപുഴ അഷറഫ് മൗലവി

നായന്മാര്‍മൂല: 85 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് കരുത്ത് പകരാന്‍ മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് തുണയേകി സാമൂഹിക രാഷ്ട്രീയ ശ്രമത്തിനായി പിന്നാക്കം വിഭാഗം മുന്നോട്ട് വരണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു. നായന്മാര്‍മൂലയില്‍ എസ്.ഡി.പി.ഐ ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുക: മൂവാറ്റുപുഴ അഷറഫ് മൗലവി
രാഷ്ട്രീയ നയവിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

കള്ള പ്രചാരണങ്ങളിലൂടെ പോലിസിനേയും ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ച് പാര്‍ട്ടിയേയും പിന്നാക്ക ശാക്തീകരണ ശ്രമങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളെ ജനം തിരിച്ചറിയണം. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലം പിന്നാക്ക-മതന്യൂനപക്ഷങ്ങളെ പറ്റിക്കുകയും സകലമേഖലകളില്‍ നിന്നും ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന പരമ്പരാഗത സവര്‍ണ നിയന്ത്രിത പാര്‍ട്ടികള്‍ പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളെ പറ്റിക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി എ എച്ച് മുനീര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് സെക്രട്ടറി എസ് എ അബ്ദുര്‍ റഹ്്മാന്‍ സംസാരിച്ചു.

Keywords: Kerala, Kasaragod, SDPI, Naimaramoola, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Ashraf Moulavi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia