city-gold-ad-for-blogger

യു.എ.പി.എ: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ബ്ലാക്ക് മാര്‍ച്ച്

നിയമം പിന്‍വലിക്കണം- പി കെ അബ്ദുല്‍ ലത്വീഫ്

വിദ്യാനഗര്‍: (www.kasargodvartha.com 13/05/2015) പൗരാവകാശത്തെ തടയുകയും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കാരണമാകുകയും ചെയ്യുന്ന യു.എ.പി.എ നിയമം പിന്‍വലിക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.കെ അബ്ദുല്‍ ലത്വീഫ് ആവശ്യപ്പെട്ടു. യു.എ.പി.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ ബ്ലാക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആദ്യമായി യു.എ.പി.എ ചുമത്തിയത് എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തര കോടിയേരിയാണ്. പൗരാകാശത്തിന്റെ അന്തകനായ കമ്മ്യൂണിറ്റുകാരനായിട്ടാവും ഭാവിയില്‍ അദ്ദേഹത്തെ അറിയുകയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.പി.എ ചാര്‍ത്തപ്പെട്ട പല കേസുകളിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് കേസ് തീര്‍പ്പാക്കുമ്പോള്‍ നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കുന്നത് നാം കണ്ടതാണ്.

എന്നാല്‍ ഇവരുടെ ജീവിതത്തില്‍ അനുഭവിച്ച യാതനകള്‍ക്കും വേദനകള്‍ക്കും എന്ത് വിലയാണ് ഭരണകൂടത്തിന് നല്‍കാന്‍ സാധിക്കുക എന്ന് മുഖ്യപ്രഭാഷണം നടത്തിയ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സി ടി അഷറഫ് ചോദിച്ചു. അണങ്കൂരില്‍ നിന്നും ആരംഭിച്ച ബ്ലാക്ക് മാര്‍ച്ചിന് ജില്ലാ പ്രസിഡണ്ട് കെ. അബ്ദുല്‍ ലത്വീഫ്, സെക്രട്ടറി ടി അബ്ദുല്‍ റഷീദ്, സി.എ സവാദ്, ഉമറുല്‍ ഫാറൂഖ്, ഹനീഫ് ഉദുമ നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് കെ അബ്ദുല്‍ ലത്വീഫ്, സെക്രട്ടറി അബ്ദുല്‍ റഷീദ്, കമ്മിറ്റിയംഗം സി.എ സവാദ് എന്നിവര്‍ ജില്ലാ കലക്്ടര്‍ക്ക് നിവേദനം നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യു.എ.പി.എ: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ബ്ലാക്ക് മാര്‍ച്ച്


യു.എ.പി.എ: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ബ്ലാക്ക് മാര്‍ച്ച്
യു.എ.പി.എ: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ബ്ലാക്ക് മാര്‍ച്ച്
യു.എ.പി.എ: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ബ്ലാക്ക് മാര്‍ച്ച്

Keywords : Kasaragod, Kerala, Vidya Nagar, SDPI, March, UAPA, Government, P.K Abdul Latheef. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia