കുമ്പഡാജെയില്‍ യൂത്ത് ലീഗ് രാഷ്ട്രീയ ഫാസിസം നടത്തുന്നു; എസ്.ഡി.പി.ഐ
Mar 23, 2015, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2015) കുമ്പഡാജെയില്‍ യൂത്ത് ലീഗ് രാഷ്ട്രീയ ഫാസിസം നടത്തുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. എസ്.ഡി.പി.ഐയുടെ പോസ്റ്റര്‍ ബെളിഞ്ചയില്‍ നിരന്തരം നശിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇബ്രാഹിം സവാദ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി മറ്റു പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയും ചെയ്യുകയായിരുന്നു.
ഇതുസംബന്ധിച്ച് ഇബ്രാഹിം സവാദ് ബദിയടുക്ക പോലിസില്‍ പരാതി നല്‍കി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ മുസ്തഫ പൊസോളിഗെ, സലാം പൊസോളിഗെ, ബഷീര്‍ നീര്‍മൂല, ശിഹാബ് സി.എച്ച് നഗര്‍, ലത്തീഫ് നാരമ്പാടി, ഹമീദ് പൊസോളിഗെ, അസീസ് കര്‍ക്കടകോടി തുടങ്ങിയ 20 ഓളം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബദിയടുക്ക പോലിസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: SDPI, Youth League, Kasaragod, Kerala, Flag, Notice.
Advertisement: