മുസ്ലിംലീഗ് - ആര്.എസ്.എസ്. കൂട്ടുകെട്ട് അപകടകരം: എസ്.ഡി.പി.ഐ
Feb 12, 2013, 13:11 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യമുണ്ടാക്കിയ വിജയം നാണക്കേടും നിലവിലെ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതുമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി ആരോപിച്ചു. അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് എന്തു വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കും എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇത്.
യു.ഡി.എഫിന് സ്വയം വിജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടും രാജ്യത്ത് കുഴപ്പങ്ങളും സ്ഫോടനങ്ങളും നടത്തി ന്യൂനപക്ഷങ്ങളെയും അധസ്ഥിത വിഭാഗത്തേയും കൊന്നൊടുക്കുന്ന സംഘപരിവാരത്തിന്റെ ഉന്നത നേതാക്കളെ വിജയിപ്പിക്കാനും കൂടെ നിര്‍ത്താനും മുസ്ലിം ലീഗ് കൂട്ടുനില്‍ക്കുന്നതിന്റെ ഔചിത്യം സമുദായ പാര്‍ടി വ്യക്തമാക്കേണ്ടതുണ്ട്.
സമുദായത്തിന്റെ പേരു പറഞ്ഞ് വോട്ടു വാങ്ങി സമുദായ സംരക്ഷണം പെരുമ്പറയടിച്ച് നടക്കുന്ന മുസ്ലിം ലീഗിന്റെ സ്വസമുദായത്തെ ഒറ്റുകൊടുത്തായാലും അധികാരം വേണമെന്ന വഞ്ചനാത്മക നിലപാടാണ് ഇതിലൂടെ വ്യക്തമായത്.
രാജ്യത്തെ ന്യൂനപക്ഷത്തെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ശക്തികളുമായി അധികാരം പങ്കിടുന്ന മുസ്ലിം ലീഗ്-ആര്.എസ്.എസ്. അജണ്ടയാണ് ഇതിലൂടെ നടപ്പാക്കുന്നത്. ആര്.എസ്.എസ്. അജണ്ടകള്‍ നടപ്പിലാക്കാന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ ഒരു പാര്‍ടി അനിവാര്യമാണോ എന്ന് സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ചെറിയ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പോലും സമുദായത്തെ വഞ്ചിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ കൂട്ടുനില്‍ക്കുന്ന മുസ്ലിം ലീഗിന്റെ കാപട്യവും സമുദായ വഞ്ചനയും സമൂഹവും പ്രത്യേകിച്ച് സമുദായവും തിരിച്ചറിയണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.യു. അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി മുനീര്‍.എ.എച്ച്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഏരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Predicate, Muslim-league, RSS, SDPI, kasaragod, Victory, Election, Political party, District, Committee, UDF, Press meet, President, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.