city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്നത് വഞ്ചനാപരമായ സമീപനം: എസ് ഡി പി ഐ

മേല്‍പറമ്പ്: (www.kasargodvartha.com 18.03.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരോടും കുഞ്ഞുങ്ങളോടും സര്‍ക്കാര്‍ വഞ്ചനാപരമായ സമീപനമാണ് കാണിക്കുന്നതെന്ന് എസ് ഡി പി ഐ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയിലെ പ്രധാന ആവശ്യങ്ങള്‍ അട്ടിമറിക്കുകയും  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വീണ്ടും ദുരിതങ്ങളിലേക്ക് വീണ്ടും തള്ളിയിടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. സമരസമിതി 19ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന് എസ് ഡി പി ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ മുഹമ്മദ് ഷാ, ഫൈസല്‍ കോളിയടുക്കം, ജലീല്‍ മേല്‍പറമ്പ്, മൂസ ഉദുമ, ഷഫീഖ് മൗവ്വല്‍, മനാസ് മുനാസിഫ്  എന്നിവര്‍ സംസാരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്നത് വഞ്ചനാപരമായ സമീപനം: എസ് ഡി പി ഐ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, SDPI, Melparamba, SDPI against Govt. on Endosulfan issue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia