സി പി എമ്മിലേക്ക് പോയത് എസ് ഡി പി ഐക്കാരാണെന്ന് മുസ്ലിം ലീഗ്
Nov 18, 2016, 10:40 IST
മുളിയാര്‍: (www.kasargodvartha.com 18/11/2016) മുളിയാറിലെ മുസ്ലിം ലീഗില്‍ നിന്ന് ഒരു പറ്റ മാളുകള്‍ രാജി വെച്ച് സി പി എമ്മില്‍ ചേര്‍ന്നതായുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ ബി ശാഫി, ജനറല്‍ സെക്രട്ടറി ഖാലിദ് ബെള്ളിപ്പാടി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ലീഗില്‍നിന്ന് രാജിവെച്ചവരെന്ന് പറഞ്ഞ് സി പി എം സ്വീകരിച്ചത് എസ് ഡി പി ഐക്കാരെയാണ്. ഈ സത്യം മറച്ചുവെച്ചുകൊണ്ട് ഗീബല്‍സിനെ പ്പോലും നാണിപ്പിക്കുന്ന കള്ളപ്രചാരണമാണ് സി പി എം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
മുളിയാറില്‍ തുച്ഛമായുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളില്‍ മേല്‍ക്കോയ്മ നേടിയ മാഫിയ വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ മനപ്രയാസത്താല്‍ അന്ത: ചിദ്രതയിലാണ്ട അണികളെ സാന്ത്വനിപ്പിച്ച് നിര്‍ത്തി കൊഴിഞ്ഞ് പോക്ക് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ലീഗണികളുടെ തിണ്ണ കയറി ക്ഷണപ്പത്രം നല്‍കി നിരങ്ങുന്ന ഗതികേടിലാണ്. മുളിയാറില്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് ചേര്‍ന്നവര്‍ വഹിച്ച പദവിയോ ഉത്തരവാദി
ത്വമോ വ്യക്തമാക്കാന്‍ നേതാക്കള്‍ വെല്ലുവിളിച്ചു.
ഏറ്റവും ഒടുവില്‍ പാര്‍ട്ടി പൂര്‍ത്തീകരിച്ച മെമ്പര്‍ഷിപ്പ്ക്യാമ്പയിനില്‍ മെമ്പര്‍ഷിപ്പ് കരസ്ഥമാക്കിയിട്ടു ണ്ടെങ്കില്‍ അതെങ്കിലും പ്രദര്‍ശിപ്പിക്കാനുള്ള
ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ സി പി എം തയ്യാറാകണമെന്ന് നേതാക്കള്‍ പ്രസ്താവിച്ചു.
Keywords: Muliyar, Kasaragod, Muslim League, CPM, SDP,