പ്രവർത്തനരഹിതമായ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് ആക്രി വ്യാപാരി മരിച്ചു
Nov 5, 2021, 21:43 IST
സുള്ള്യ: (www.kasargodvartha.com 05.11.2021) പ്രവർത്തനരഹിതമായ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് ആക്രി വ്യാപാരി മരിച്ചു. സുള്ള്യയിലെ അബ്ദുൽ ഖാദർ (48) ആണ് മരിച്ചത്. സുള്ള്യയിലെ മലനാട് കശുവണ്ടി ഫാക്ടറിയുടെ പഴയ കെട്ടിടത്തിൽ നിന്ന് ഇരുമ്പും മറ്റും നീക്കം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഫാക്ടറിയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പ് നിലച്ചിരുന്നു. പഴയ കെട്ടിടം പൊളിക്കുന്ന പ്രവൃത്തി അടുത്തിടെയാണ് അബ്ദുൽ ഖാദർ ഏറ്റെടുത്തത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏതാനും തൊഴിലാളികളുമായി അബ്ദുൽ ഖാദർ ഇവിടെ എത്തിയിരുന്നു.
ഭിത്തിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് റൂഫ് കയറുപയോഗിച്ച് താഴേക്ക് വലിക്കുന്നതിനിടെ അപ്രതീക്ഷിതമായി അബ്ദുൽ ഖാദറിന്റെ മേൽ മതിൽ ഇടിഞ്ഞുവീണ് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
സുള്ള്യ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ് മോർടെത്തിനായി സർകാർ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുൽ ഖാദറിന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
Keywords : Kerela, Kasaragod, News, Accidental Death, Scrap merchant died when wall of defunct factory collapsed.