city-gold-ad-for-blogger

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 30/10/2016) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവര്‍ന്നു. പുതിയ ബസ് സ്റ്റാന്‍ഡിലെ സിറ്റി ബാഗില്‍ സെയില്‍സ്മാനായ തളങ്കര മാലിക് ദീനാര്‍ ആശുപത്രിക്ക് സമീപത്തെ മുഹമ്മദ് ഷാസിന്റെ കെ എല്‍ 14 കെ 8054 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ മുഹമ്മദ് ഷാസ് ഹോണ്ട ആവിയേറ്റര്‍ സ്‌കൂട്ടര്‍ പുതിയ ബസ് സ്റ്റാന്‍ഡ് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബാഗ് കടയിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയതായി വ്യക്തമായത്. മുഹമ്മദ് ഷാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് നഗരത്തില്‍ ഇരു ചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. പോലീസ് വാഹനപരിശോധനയടക്കം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹന മോഷണത്തിന് അറുതിയുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ പോലീസ് വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. നാട്ടിലെ വാഹനങ്ങള്‍ക്കു മാത്രമല്ല ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കും ലൈസന്‍സ് ഉള്‍പെടെയുള്ള രേഖകള്‍ ഇല്ലെങ്കില്‍ അത്തരം വാഹനങ്ങളും പിടിച്ചെടുത്ത് നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവര്‍ന്നു

Keywords:  Kasaragod, Kerala, Robbery, Scooter, Police, complaint, case, Investigation, Scooter stolen from Kasaragod New bus stand.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia