city-gold-ad-for-blogger

പടന്നയില്‍ തീക്കളി തുടരുന്നു; മുസ്ലിം ലീഗ് നേതാവായ വ്യാപാരിയുടെ സ്‌കൂട്ടര്‍ കത്തിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/03/2015) പടന്നയില്‍ തീക്കളി തുടരുന്നു. കഴിഞ്ഞ ദിവസം കട തീയിട്ട് നശിപ്പിക്കപ്പെട്ട എസ്.സി. അബ്ദുല്ലയുടെ സ്‌കൂട്ടര്‍ ബുധനാഴ്ച പുലര്‍ച്ചെ കത്തിച്ചു. പടന്ന കൊട്ടയാന്തര്‍ റോഡിലെ പഴയ മദ്രസക്കടുത്തുള്ള അബ്ദുല്ലയുടെ ഭാര്യാ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ഹീറോ മാസ്‌ട്രോ സ്‌കൂട്ടറാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. അബ്ദുല്ലയുടെ സ്‌കൂട്ടറിന്റെ ഹോണ്‍ നിരന്തരം ശബ്ദിക്കുന്നത് കേട്ട് പുലര്‍ച്ചെ വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കുമ്പോഴാണ് കത്തുന്നത് കണ്ടത്. പുക നിറഞ്ഞത് മൂലം വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. പിന്നിലൂടെ വാതില്‍ തുറന്ന് വെള്ളമൊഴിച്ച് തീയണക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സ്‌കൂട്ടറും കാര്‍ ഷെഡ്ഡ്, വരാന്തയിലെ മാര്‍ബിള്‍ എന്നിവയും നശിച്ചു.

സംഭവത്തിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ല.  കഴിഞ്ഞ മാസം ഒമ്പതിന് അബ്ദുല്ലയുടെ പടന്ന മാര്‍ക്കറ്റിനടുത്തുള്ള പലചരക്ക്, സ്‌റ്റേഷനറി കടയുടെ പിന്‍ഭാഗം വഴി തീയിട്ട് കട പൂര്‍ണമായും കത്തിച്ചിരുന്നു. പുതുക്കി വീണ്ടും പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ കഴിയും മുമ്പ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടാം തവണ ഷട്ടറിനടിയിലൂടെ തീയിട്ട് കട കത്തിച്ചിരുന്നു. അതിന്റെ അന്വേഷണം നടന്നു വരവേയാണ് ബുധനാഴ്ച പുലര്‍ച്ചെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കിയത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. റിട്ട. ഡിഎംഒ ഡോ. പി.വി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അബ്ദുല്ല വ്യാപാരം നടത്തുന്നത്. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് കൂടിയായ എസ്.സി അബ്ദുല്ലയുടെ സ്ഥാപനവും വാഹനവും ആക്രമിക്കപ്പെട്ടത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പടന്നയില്‍ തീക്കളി തുടരുന്നു; മുസ്ലിം ലീഗ് നേതാവായ വ്യാപാരിയുടെ സ്‌കൂട്ടര്‍ കത്തിച്ചു

Keywords : Trikaripur, Kasaragod, Kanhangad, Scooter, Fire, Police, Complaint, Investigation, SC Abdulla, Scooter set on fire.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia