city-gold-ad-for-blogger

സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: (www.kasargodvartha.com 16.01.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് നെല്ലിക്കുന്ന് കസബ കടപ്പുറം സ്വദേശിനിയും പള്ളം റെയില്‍വേ മേല്‍പാലത്തിന് സമീപം താമസക്കാരിയുമായ വിജയശ്രീയുടെ സ്‌കൂട്ടര്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.

സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പെട്രോളൊഴിച്ചാണ് സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചത്. തീപടര്‍ന്ന് വീടിനും കേടുപാട് സംഭവിച്ചിരുന്നു. മൊത്തം 73,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പരാതിയില്‍ പറയുന്നു.

Related News:

സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം

Keywords:  Scooter set fire case; Police Investigation Tighten, Kasaragod, Fire, Case, Police, Investigation, Scooter, Complaint, Enquiry, Kerala, News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia